×

ബാരിക്കേഡില്ലാത്ത കുളത്തിലേക്ക്‌ വാന്‍ മറിഞ്ഞു; രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചു;

കൊച്ചി:സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു. കൊച്ചി മരടിലാണ് സംഭവം. രണ്ടുകുട്ടികളും ആയയും മരിച്ചു.കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു വിവരം. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളാണ് മരിച്ചത്. ലതാ ഉണ്ണി എന്ന ആയയാണ് മരിച്ചത്.മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്.കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കുട്ടികളെ വീട്ടിലെത്തിക്കാന്‍ പോകുന്പോഴായിരുന്നു അപകടം.എട്ടുകുട്ടികളും, ആയയും, ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷിച്ചു. ഒരു കുട്ടിയും ഡ്രൈവറുമാണ് ആശുപത്രിയില്‍ കഴിയുന്നത്.ഇവരുടെ നില ഗുരുതരമാണ്.തൃപ്പൂണിത്തുറയിലെ പി.എസ് മിഷന്‍ ആശുപത്രിയിലും വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.

ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിയുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുളത്തില്‍ നിന്ന് വാന്‍ ഉയര്‍ത്തിയിട്ടുണ്ട്.എട്ട് കുട്ടികളുമായാണ് വാന്‍ പ്ലേ സ്‌കൂളില്‍ നിന്നും പുറപ്പെട്ടത്. മറ്റു അഞ്ചു കുട്ടികളെ അവരുടെ വീടുകളില്‍ ഇറക്കിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മരട് ‘കിഡ്സ് വേള്‍ഡ് ഡേ’ എന്ന പ്ലേ സ്‌കൂളിലെ കുട്ടികളുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. കാട്ടിത്തറ റോഡിയെ ക്ഷേത്രത്തിന്റെ കുളത്തിലേക്ക് ആണ് വാന്‍ മറഞ്ഞത്. കനത്ത മഴ ആയതിനാല്‍ പ്രദേശത്തെ കുളങ്ങള്‍ മുഴുവന്‍ വെള്ളം നിറഞ്ഞ നിലയിലാണ്. മഴ ആയതിനാല്‍ വാഹനത്തിന്റെ ഷട്ടറുകള്‍ മുഴുവന്‍ അടച്ച നിലയിലായിരുന്നു.

രക്ഷപ്പെട്ട ഡ്രൈവറും ഒരു കുട്ടിയും മരട് പീസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോധം തിരിച്ചു കിട്ടാത്ത ഡ്രൈവരെ ഐ.സി.യുവിലേക്ക് മാറ്റി.
കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്ക് സ്‌കൂള്‍ വാന്‍ മറിയുകയായിരുന്നു. ആയ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പീസ് മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top