×

കൊച്ചിയില്‍ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്ബാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ സിന്ധു, ഭാര്യാ മാതാവ് എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഇടപ്പള്ളിയിലെ സ്വകാര്യ ആശുപതിയില്‍ ജീവനക്കാരുടെ ഹോസ്റ്റലില്‍ ഭാര്യയെ വെട്ടി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ആശുപത്രിയിലെ നഴ്‌സായ സന്ധ്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് മനോജ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. വെട്ടേറ്റ് സന്ധ്യയുടെ കൈ അറ്റുപോയി. മുഖത്തും വെട്ടേറ്റിട്ടുണ്ട്. സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top