×

താനുമായി നാനി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച്‌ ആണയിട്,വെല്ലവിളിയുമായി ശ്രീ റെഡ്ഡി

കൊച്ചി:ശ്രീ റെഡ്ഡിക്കെതിരെ മനനഷ്ടകേസില്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ച തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിയോട് താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച്‌ ആണയിടാന്‍ ആവശ്യപ്പെട്ട് ശ്രീ റെഡ്ഡി. നടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയിലുള്ള ഈ പ്രതികരണം. നിയമപരമായി തന്നെ നേരിടാമെന്നും താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെയും കരിയറിനെയും പിടിച്ച്‌ ആണയിടാനുമാണ് നാനിയോട് ശ്രീ റെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് നാനി ഇടപെട്ട് തന്നെ പുറത്താക്കി എന്നാരോപിച്ചുകൊണ്ടാണ് നടി ആദ്യം നാനിക്കെതിരേ രംഗത്തെത്തിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിന്റെ അവതാരകന്‍ നാനിയാണ്. എന്നാല്‍ ശ്രീറെഡ്ഡിയുടെ ഈ ആരോപണം നാനി നിഷേധിച്ചതോയെയാണ് തന്നോടൊപ്പമുള്ള നാനിയുടെ മോശം ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ശ്രീ റെഡ്ഡി പറഞ്ഞത്.

സിനിമയിലെ സ്വഭാവിക നടന്‍ ജീവിതത്തിലും നന്നായി അഭിനയിക്കുന്ന വ്യക്തിയാണെന്നാണ് ശ്രീ റെഡ്ഡിയുടെ വാക്കുകള്‍. നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും എല്ലാം ഒരിക്കല്‍ പുറത്ത് വരുമെന്നും നടി കുറച്ചു നാളുകള്‍ക്ക് മുമ്ബ് വെളിപ്പെടുത്തുകയുണ്ടായി.സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗതെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top