×

‘ ഒരു സ്വാധീനവും ഇല്ലാത്ത ഹസഞ്ഞി’ എംഎം ഹസ്സനെതിരെ പ്രതികരിച്ച ദിലീപ് സേനാപതിയെ പുറത്താക്കി

തിരുവനന്തപുരം: കെപിസിസിയുടെ ഐടി ടെക്‌നിക്കല്‍ കമ്മറ്റി അംഗം ദിലീപ് സേനാപതിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. നടപടി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു

സമൂഹമാാധ്യമങ്ങളിലുടെ പാര്‍ട്ടിയെയും നേതാക്കളെയും അവഹേളിച്ചെന്നും എംഎം ഹസ്സന്‍ പറഞ്ഞു. കറുത്തകുതിരകള്‍ കടന്നുവരട്ടെയെന്ന മണിക്കൂറിന് മുന്‍പ് ദിലീപ് ഫെയ്‌സ് ബുക്കില്‍ പോസ്്റ്റ് ചെയ്തിരുന്നു

പാര്‍ട്ടി നടപടിക്ക് കാരണമായ ദിലീപിന്റെ കുറിപ്പ്

ഇതിനേക്കാള്‍ ഭേദം അങ്ങു കൊല്ലാമായിരുന്നില്ലേ!
വി എം നോട് വിയോജിപ്പ് ഉണ്ടേലും കാര്യമായ അഭിപ്രായം ആര് പറഞ്ഞാലും അംഗീകാരം നേടും.
പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസവും സംരക്ഷണവും നല്‍കേണ്ടതു നേതാക്കളാണ്. ഇതിപ്പോ നേതാക്കള്‍ക്ക് ആതമവിശ്വാസവും സംരക്ഷണവും നല്‍കി മാന്യനായി ഇരുത്തേണ്ട ബാധ്യതയായി പ്രവര്‍ത്തകര്‍ക്ക്.ഇതില്‍പരം ശോചനീയം ഇനി ഉണ്ടാകാനുണ്ടോ? സുധീരന്‍ കെ പി സി സി പ്രസിഡന്റ് ആയതു അത്രയധികം ജനമനസ്സില്‍ ഇടമുണ്ടായിരുന്നത് കൊണ്ടാണ്. ഇന്നോ? ജനങ്ങളുടെ ഇടയില്‍ ഒരു സ്വാധീനവും ഇല്ലാത്ത ഹസഞ്ഞി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റത് ബാറിന്റെ പ്രശ്!നം മാത്രമല്ല. ബി ജെ പി യുടെ വളര്‍ച്ചയെ പേടിച്ചു ജാതി മത വോട്ടുകള്‍ കൂട്ടത്തോടെ എല്‍ ഡി എഫില്‍ വീണതാണ്. ചെങ്ങന്നൂരും ഇത് തന്നെ. ഏതായാലും രാജ്യസഭാ സീറ്റ് കച്ചവടം കൊണ്ട് കോണ്‍ഗ്രസിന്റെ മതേതര മുഖത്തിന് സമൂഹ മധ്യത്തില്‍ മങ്ങലേറ്റു എന്ന മെസേജ് ആണ്. സംഘടനയെ ബോധപൂര്‍വം ജാതിമത മാര്‍ജിന്‍ ചെയ്യിച്ചു ബിസിനസ് നടത്തി ജീവിക്കാം എന്ന് ചില നേതാക്കള്‍ ചിന്തിക്കണ്ട. ഇങ്ങനെ പോയാല്‍ ലോക്‌സഭാ ഇലക്ഷന്റെ റിസള്‍ട്ട് ഇപ്പൊ തന്നെ പറയാന്‍ പറ്റും. പക്കാ പോക്രിത്തരം കാണിച്ചിട്ട്, നേതാക്കള്‍ നിങ്ങള്‍ നിങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് അച്ചടക്കം എന്ന് ഉറക്കെ വിളിച്ചോണ്ടിരുന്നിട്ട് കാര്യമില്ല. അണികളാരും ഉണ്ടാവില്ല. ശക്തമായ നേതൃത്വവും ശരിയായ മാറ്റവും പരിഹാരവും ആണ് വേണ്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top