×

കുമ്ബസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണം!!! പ്രതിഷേധവുമായി വൈദികരും വിശ്വാസികളും

പൊലീസിനെ അറിയിച്ചില്ലെങ്കില്‍ 10000 ഡോളര്‍ വരെ വൈദീകര്‍ പിഴയടക്കേണ്ടി വരും

സിഡ്നി: കുമ്ബസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ കുമ്ബസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം. ഓസ്ട്രേലിയയില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം വന്നത്.

വിവരം പൊലീസിനെ അറിയിച്ചില്ലെങ്കില്‍ 10000 ഡോളര്‍ വരെ വൈദീകര്‍ പിഴയടക്കേണ്ടി വരും. മതസ്ഥാപനങ്ങളില്‍ വെച്ച്‌ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗീക പീഡനത്തെ കുറിച്ചും അവ മറച്ചുവെയ്ക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കി റോയല്‍ കമ്മീഷന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്ബസാര രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്ന് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരെ വിശ്വാസികള്‍ രംഗത്തു വന്നു. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്ന വാദവുമായിട്ടാണ് വൈദികരും വിശ്വാസികളും രംഗത്തെത്തിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top