×

‘കെപിസിസി ആസ്ഥാനമന്ദിരം ഒഎല്‍എക്‌സില്‍, വില പതിനായിരം രൂപ’; പാര്‍ട്ടി ഓഫീസ് വില്‍പ്പനയ്ക്ക് വച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ക്കിടയില്‍ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക് വെച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തിരുവനന്തപുരം വള്ളയമ്ബലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനാണ് അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചത്. 1222 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിനു പതിനായിരം രൂപയാണ് വിലയിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് ആസ്തി വില്‍പ്പനയ്ക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പ്പനയെന്ന് ഒഎല്‍എക്‌സ് പരസ്യത്തില്‍ പറയുന്നു.കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇവിടെ എല്ലാവിധ ഫര്‍ണിച്ചറുകളുമുണ്ടെന്നും വാങ്ങുന്നവര്‍ക്ക് ഉടന്‍ ഏറ്റെടുക്കാനാകുമെന്നും പരസ്യത്തില്‍ പറയുന്നു.

രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയതില്‍ വന്‍ പ്രധിഷേധമാണ് കോണ്‍ഗ്രസിനകത്തുള്ളത്. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും ചിത്രങ്ങളില്‍ കരി ഓയിലൊഴിച്ചും കോലം കത്തിച്ചുമൊക്ക പ്രവര്‍ത്തകര്‍ പ്രധിഷേധിച്ചു. കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരും നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top