×

അപ്പനെയും മോനേയും തോല്‍പിക്കാനുള്ള ആര്‍ജവമുണ്ടോ കോണ്‍ഗ്രസുകാര്‍ക്കെന്ന് എംഎ നിഷാദ്

കോട്ടയം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എം എ നിഷാദ്. അപ്പനെയും മോനേയും,വാരി തോല്‍പ്പിക്കാനുളള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ക്കുണ്ടോയെന്ന് നിഷാദ് ചോദിക്കുന്നു. ചങ്കൂറ്റമുണ്ടെങ്കില്‍ അത് ചെയ്തുകാണിക്കുക അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്..ഒരു പ്രാവശ്യം ചെയ്ത് നോക്ക്..അതോടെ തീരും അണികളെ പറ്റിച്ച്‌,അര്‍മ്മാദിക്കുന്ന നേതാക്കമാരുടെ അഹന്ത…ഉ.കു.മാ (ഉമ്മന്‍,കുഞ്ഞാലി.മാണീ)സംഘത്തിന്റ്‌റെ എല്ലാ കളികളും അതോടെ സ്വാഹയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിഷാദ് പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാന്‍

അപ്പനെയും മോനേയും,വാരി തോല്‍പ്പിക്കാനുളള ആര്‍ജ്ജവം..അതാണ് വേണ്ടത്…
അതിനുളള ചങ്കൂറ്റം ഉണ്ടോ കോണ്‍ഗ്രസ്സുകാരാ ?
ഉണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്..അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്..ഒരു പ്രാവശ്യം ചെയ്ത് നോക്ക്..അതോടെ തീരും അണികളെ പറ്റിച്ച്‌,അര്‍മ്മാദിക്കുന്ന നേതാക്കമാരുടെ അഹന്ത…ഉ.കു.മാ ്രഉമ്മന്‍,കുഞ്ഞാലി.മാണീ)സംഘത്തിന്റെ എല്ലാ കളികളും അതോടെ സ്വാഹ…
പൗഡര്‍ കുട്ടപ്പനും,കുര്യാപ്പിയും,മൗനീ ബാവയും എല്ലാം കണക്കാണെന്നുളള നഗ്‌ന സത്യം ഊത്തന്മാര്‍ക്ക് മനസ്സിലായിട്ടുണ്ടോ..ആവോ..
മുസ്‌ളീം ”ലീക്ക്” പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തിലും,ന ിങ്ങള്‍ കോണ്‍ഗ്രസ്സകാര്‍ അഭിപ്രായം പറഞ്ഞ് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്…
NB..കാലു വാരാന്‍ കോണ്‍ഗ്രസ്സ് കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന,ഒരു പഴയ യുഡിഎഫ് നിയമസഭാ സ്ഥാനാര്‍ത്ഥിയുടെ സാക്ഷ്യം…ഒപ്പ്..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top