×

`അയാള്‍ ഒരു നക്‌സലൈറ്റാണ്`; നിങ്ങള്‍ എന്തിനാണ് അയാളെ ഇങ്ങനെ പിന്തുണയ്ക്കുന്നതെന്ന് മുഖ്യമന്ത്രിമാരോട് സുബ്രഹ്മണ്യം സ്വാമി;

ഡല്‍ഹി:ലഫ്.ഗവര്‍ണ്ണറുടെ വീട്ടില്‍ കുത്തിയിരുന്ന ഡല്‍ഹി മുഖ്യമന്ത്രിയെ നക്‌സലേറ്റെന്ന് വിളിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് അത്തരം സമരം നടത്തിയ കെജ്‌രിവാളിനെ മറ്റ് മുഖ്യമന്ത്രിമാര്‍ പിന്തുണയ്ക്കുന്നത് എന്തിനാണ് എന്നും സുബ്രഹ്മണ്യം സ്വാമി ചോദിക്കുന്നു.

മുഖ്യമന്ത്രി കെജ്രിവാള്‍ ഒരു നക്സലൈറ്റ് ആണെന്ന് അദ്ദേഹം ആരോപിച്ചു. അങ്ങനെയൊരാളെ മറ്റുള്ളവര്‍ പിന്തുണയ്ക്കുന്നത് എന്തിനാണെന്നാണ് ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടക്കമുള്ളവര്‍ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

നക്‌സലൈറ്റ് ആയ ഒരാളെ എന്തിനാണ് മമതാ ബാനര്‍ജിയും എച്ച്‌ ഡി കുമാരസ്വാമിയും ചന്ദ്രബാബു നായിഡുവും പിണറായി വിജയനുമെല്ലാം പിന്തുണയ്ക്കുന്നത്?’- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനോടുള്ള ഐ എ എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാള്‍ ലെഫ്. ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നിവരും കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന നിതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന് പിന്തുണയുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രാജ്നിവാസില്‍ കെജ്രിവാളിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാലു മുഖ്യമന്ത്രിമാരും കെജ്രിവാളിന്റെ വീട്ടിലെത്തിയത്.

ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കെജ്രിവാളിന്റെ പ്രതിഷേധ സമരം കാരണമാകുന്നതായുള്ള സൂചനകളാണ് മുഖ്യമന്ത്രിമാര്‍ അദ്ദേവമുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ എന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. പരസ്പരം സഹകരിക്കാതെ മാറിനില്‍ക്കുന്ന കക്ഷികള്‍പോലും പൊതുവായ വിഷയത്തില്‍ ഒന്നിക്കുന്നതിന്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ കെജ്രിവാള്‍ സമരം ആംരഭിച്ച ആദ്യഘട്ടത്തില്‍ എഎപി ഒറ്റയ്ക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നീതി ആയോഗില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് മാറിയത്. ബിജെപിക്ക് തിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെറുകക്ഷികള്‍ ഒന്നിക്കുമ്ബോള്‍ ആ സഖ്യത്തിന്റെ ഭാഗമായി എഎപി മാറുമൊ എന്നാണ് ഇനി അറിയേണ്ടത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top