×

നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടങ്ങള്‍; ഇതുവരെ പൊലിഞ്ഞത് 31 ജീവനുകള്‍

മൂന്നാര്‍: കഴിഞ്ഞ മാര്‍ച്ച്‌ 21 -ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ലാക്കാട് എസ്റ്റേറ്റ് കുരിശടിയില്‍ തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ദേവികളും സ്വദേശി ജോര്‍ജ്ജിനെ(55) ഭാര്യയുടെ കണ്‍മുന്നിലാണ് കാട്ടുകൊമ്ബന്‍ ചുഴറ്റിയെറിഞ്ഞും ആക്രമിച്ചും കൊലപ്പെടുത്തിയത്. ശാന്തന്‍പാറ മൂലത്തറ ഭാഗത്ത് ത്ത് പാലക്കാട് സ്വദേശി ഹനീഫയും ആനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഹനിഫ.2016 ജനുവരി 25 നായിരുന്നു സംഭവം .

ഈ മേഖലയെ കുറിച്ച്‌ കൂടുതല്‍ അറിവില്ലാത്തവരും തോട്ടം തൊഴിലാളികളും ആണ് കൂടുതലും കാട്ടാന ആക്രമണത്തില്‍ ഇരയായിരിക്കുന്നത്. മൂലത്തറ ആനയിറങ്കല്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത് ഈ മേഖലയില്‍ മാത്രമായി 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തൊഴിലാളികളായ രഘു ,വിര ലക്ഷ്മി, തങ്കരാജ് ജോലി കഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാനക്കൂട്ടത്തെ മുന്നില്‍ അബദ്ധത്തില്‍ ചെന്ന് പെട്ടവരാണ്. തുമ്ബികൈയ്ക്ക് അടിച്ച്‌ വീഴ്‌ത്തിയും ചവിട്ടിയുമണ് മിക്കവരെയും കരിവീരന്മാര്‍ കലാപുരിക്കയച്ചത്. പൂപ്പാറ, മൂലത്തറ, പുതുപ്പാറ ഭാഗങ്ങളില്‍ മാത്രമായി 11 ല്‍ അധികം പേര്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് .

വൈദ്യുതി വേലി സ്ഥാപിക്കുന്നതിടെയാണ് അനീഷ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് ചെല്ലാത്തായി, ലക്ഷ്മി മേരി എന്നീ സ്ത്രീതഴിലാളികളുടെ മരണവും നടുക്കത്തോടെയാണ് നാട്ടുകാര്‍ ഓര്‍ക്കുന്നത്. ബി എല്‍റാം സ്വദേശി അല്‍ഫോന്‍സ് കാട്ടാന അടുത്ത് കാട്ടാനയെ അടുത്ത് കാണാനായി ശ്രമിച്ച ടീ നാഗര്‍സ്വദേശി കാശിനായകം ,താമസിച്ചുകൊണ്ടിരുന്ന മഠത്തിനു പുറത്തിറങ്ങി ഹോസിലെ വെള്ളം തിരിക്കുവാന്‍ ചെന്ന സണ്ണി,പുലര്‍ച്ചെ പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്തിറക്കിയ 301 കോളനിയിലെ ,സുതന്‍ പണികഴിഞ്ഞു വരുന്നതിനിടെ കാട്ടാന തുമ്ബിക്കയ്യിലെടുത്ത് എറിഞ്ഞു കൊന്ന ഇതേ കോളനിയിലെ അമ്മിണി, ആനക്കുട്ടത്തിന്റെ ആക്രമണം ഭയന്ന് അയല്‍വീട്ടില്‍ ഉറങ്ങിയതിനു ശേഷ വെളുപ്പിനെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുര്യനെല്ലി സ്വദേശി മോളി, കോഴിപ്പനക്കുടിക്കും സമീപം മരണമടഞ്ഞ ആടുവിളുന്താന്‍ കുടിയിലെ ഷിബു തുടങ്ങിയവരെല്ലാം മരണത്തിന്റെ നടുക്കം ഇപ്പോഴും പ്രദേശവാസികളുടെ മനസ്സില്‍ നിന്നും വിട്ടു പോയിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top