×

ജമ്മുവിലെ വെടിനിര്‍ത്തല്‍ കേന്ദ്രം പിന്‍വലിച്ചു; വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമാവില്ലെ- ഡോവല്‍ &റാവത്ത്‌

ന്യൂഡല്‍ഹി: റംസാനോടനുബന്ധിച്ച്‌ ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച പിന്‍വലിച്ചു. നോമ്ബുകാലം അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരര്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും രാജ്നാഥ് സിങ് പറയുന്നു.

മെയ്‌ 17 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന വെടിനിര്‍ത്തലാണു നീട്ടേണ്ടെന്നു കേന്ദ്രം തീരുമാനിച്ചത്. വെടിനിര്‍ത്തല്‍ തീരുമാനം പിന്‍വലിക്കുന്നതാവും ഉചിതമെന്ന് ദേശീയസുരക്ഷാ ഏജന്‍സികളും ബിജെപിയും നിലപാട് എടുത്തിരുന്നു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷത്തില്‍ റമസാന്‍ ആചരിക്കുന്നതിനു വേണ്ടിയാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതിനു രാജ്യം മുഴുവനും മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. വെടിനിര്‍ത്തലുമായി എല്ലാവരും സഹകരിക്കുമെന്നാണു കരുതിയിരുന്നത്.എന്നാല്‍ ഭീകരര്‍ സാധാരണക്കാരുടെയും സുരക്ഷാസേനയുടെയും നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഭീകരവാദവും അക്രമപ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ കാലയളവില്‍ ഭീകരാക്രമണങ്ങളും ആളുകള്‍ക്ക് ജീവഹാനിയുണ്ടാകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതായും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ഈ മാസം 28നു തുടങ്ങാനിരിക്കേ, വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമാവില്ലെന്നായിരുന്നു അജിത് ഡോവലിന്റെയും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top