×

തൊടുപുഴയെ ഒഴിവാക്കി ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി;

ടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ജില്ലയില്‍ ഹര്‍ത്താല്‍. ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് നിയോജകമണ്ഡലങ്ങളിലാണു ഹര്‍ത്താലെന്നും തൊടുപുഴ നിയോജകമണ്ഡലത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്നും യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു.

മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും പത്തുചെയിന്‍ മേഖലയില്‍ ഒരു ചെയിന്‍പോലും ഒഴിവാക്കാതെ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നും ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, കുടിവെള്ളം, ആശുപത്രി, മെഡിക്കല്‍ ഷോപ്, പരീക്ഷ തുടങ്ങിയവയെയും വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top