×

ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ചു

മോസ്കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച്‌ യുവാവ്. ജര്‍മന്‍ ചാനലായ ഡച്ച്‌ വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍ ജൂലിത്ത് ഗോണ്‍സാലസ് തേറന്‍ എന്ന വനിതാ മാധ്യമപ്രവര്‍ത്തകക്കാണ് ഈ അനുഭവം. ലൈവ് റിപ്പോര്‍ട്ടിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു.യുവാവ് ചുംബിച്ചതില്‍ ഞെട്ടിയ യുവതി അത് പ്രകടിപ്പിക്കാതെ ജോലി തുടര്‍ന്നു.

തന്‍െറ ഇന്‍സ്റ്റഗ്രാം പേജില്‍ തേറന്‍ തന്നെ വിഡിയോ പങ്കുവെച്ചു. ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്ബോളിന്‍റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്നേഹവും പീഡനത്തിന്‍റെ പരിമിതികളും നാം തിരിച്ചറിയണം- അവര്‍ കുറിച്ചു. ഇതാദ്യമല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ബ്രൂണ ഡോള്‍ട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top