×

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ഉദ്യോഗസ്ഥരുടേത്‌ കനത്ത ശമ്പളമെന്ന്‌ സോഷ്യല്‍മീഡിയ 

 

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’

വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. എന്നാല്‍ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അതിനാല്‍ മുന്നണിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചകളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കനത്ത ശമ്പളവും പെന്‍ഷനും നല്‍കുന്നതാണ്‌ കെഎസ്‌ഇബിയില്‍ ലാഭം കുറയുന്നതെന്ന്‌ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ടായിട്ടുണ്ട്‌. പെന്‍ഷന്‍കാര്‍ക്ക്‌ പ്രതിമാസം 25,000 മൂതല്‍ 1 ലക്ഷം വരെയാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ മിനിമം 40,000 മുതല്‍ 1,50.000 ലക്ഷം വരെയാണ്‌. ഇത്‌ വെട്ടികുറയ്‌ക്കേണ്ടതില്ല. എന്നാല്‍ ഇനി ഇവര്‍ക്ക്‌ 10 വര്‍ഷത്തേക്ക്‌ തുക വര്‍ദ്ധിപ്പിക്കാതെ ജനങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തരുതെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top