×

വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളും; 200 രൂപയ്ക്ക് മുകളില്‍ വരുന്ന തുക സര്‍ക്കാര്‍ സബ്‌സിഡി- മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ പാവങ്ങളെ ഒപ്പം കൂട്ടാന്‍ നിര്‍ണായക പ്രഖ്യാപനവുമായി സര്‍ക്കാര്‍.

തൊഴിലാളികളുടെയും നിര്‍ധന കുടുംബങ്ങളുടെയും വൈദ്യുതി ബില്‍ കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളും.. സംസ്ഥാനത്തെ 77 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതുമായി ബന്ധപ്പെട്ട ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. വൈദ്യുതി ബില്‍ കുടിശ്ശിക എഴുതുത്തള്ളുന്നതിനായി ബിജിലി ബില്‍ മാഫി യോജന എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്‌. 2018 ജൂണ്‍ 1 വരെയുള്ള കുടിശ്ശികയാണ് എഴുതിത്തള്ളുക

ജൂലൈ ഒന്നുമുതലാണ് പദ്ധതി നിലവില്‍ വരുന്നത്. 1000 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് ഇതുവഴിയുണ്ടാകും.

മാത്രമല്ല അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി ജന്‍ കല്യാണ്‍ യോജന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

പദ്ധതിയുടെ ഭാഗമായി അസംഘടിത മേഖലകളില്‍ രജിസ്റ്റര്‍ ചെയത് തൊഴിലാളികളും ബിപിഎല്‍ കുടുംബങ്ങള്‍ക്കും പ്രതിമാസം 200 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കും. 200 രൂപയ്ക്ക് മുകളില്‍ വരുന്ന തുക സര്‍ക്കാര്‍ സബ്‌സിഡിയായി അടയ്ക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷനും നല്‍കും. 88 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കരുതുന്നത്. 1000 വാട്ടില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top