×

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണ്: ബല്‍റാം വേദിയിലിരിക്ക് ഹസന്റെ പരാമര്‍ശം

തൃശ്ശൂര്‍: അച്ചടക്കം പാലിക്കാത്തതിന് യുവ നേതാക്കാളെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം.

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് എംഎംഹസന്‍ കുറ്റപ്പെടുത്തി. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വക്കറ്റ് കെപി വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സിഎന്‍ ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ വന്‍ നിര തന്നെ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം എല്ലാ നേതാക്കളും ഒന്നിച്ചെത്തിയ ആദ്യ വേദി കൂടിയായിരുന്നു തൃശൂരിലേത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top