×

കുമ്ബസാര വിവാദം കൊഴുക്കുമ്ബോള്‍ നിങ്ങളുടെ വീറും വാശിയും എവിടെ?’; എതിര്‍ക്കുന്നവരെ എതിര്‍ത്ത് ദിലീപ് ഓണ്‍ലൈന്‍

ദിലീപ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച കുറിപ്പ്:

ലാലേട്ടനെ ആക്രമിക്കുന്നവരോട് ഒരു വാക്ക്

ഒരു സ്വകാര്യ സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ആ സംഘടനയുടെ നിയമാവലിയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഈ രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കാതെ എടുത്ത തീരുമാനം നിങ്ങളെ കൂടി തൃപ്തിപെടുത്തണം എന്ന് ഏത് അര്‍ത്ഥത്തില്‍ ആണ് ആവശ്യപ്പെടുന്നത്? പൊതുജനങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും ഉള്ളപ്പോള്‍ അതിനെല്ലാം നേരെ കണ്ണടച്ച്‌ ലാലേട്ടനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിനു ഒരു കാരണം മാത്രമേ ഉള്ളു, ആദ്യത്തേത് ചെയ്യാന്‍ നട്ടെല്ല് വേണം രണ്ടാമത്തേതിന് വാഴപ്പിണ്ടി മതി.

കേരളം വിഷം നിറഞ്ഞ മീന്‍ കഴിക്കേണ്ടി വരുമ്ബോള്‍, ഒരു മഴ പെയ്താല്‍ റോഡുകള്‍ കുളം ആകുമ്ബോള്‍, ദിനം പ്രതി പെട്രോള്‍ വില വര്‍ധിക്കുമ്ബോള്‍, കെവിനേ പോലെ നിരപരാധികള്‍ കൊല്ലപ്പെടുമ്ബോള്‍, പൊലീസിന് വീഴ്ച തുടര്‍ക്കഥ ആകുമ്ബോള്‍, കുമ്ബസാര വിവാദം കൊഴുക്കുമ്ബോള്‍, അധികാര സ്ഥാനത്തിരിക്കുന്നവര്‍ കയ്യേറ്റങ്ങള്‍ നടത്തുമ്ബോള്‍ ഒന്നും കാണാത്ത വീറും വാശിയും ആണ് ചില സ്വയം പ്രഖ്യാപിത സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഇപ്പോള്‍ കാണിക്കുന്നത്. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കൂ സര്‍, അല്ലെങ്കില്‍ നിങ്ങള്‍ ഈ കാണിക്കുന്ന കോപ്രായങ്ങള്‍ ആരാന്റെ ചിലവില്‍ 2 മിനിറ്റ് ചാനലില്‍ മുഖം കാണിക്കാന്‍ നടത്തുന്ന നാടകം ആണെന്ന് ജനങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാവും. ലാലേട്ടന്‍ ആയാലും ദിലീപേട്ടന്‍ ആയാലും ജനങ്ങള്‍ അംഗീകരിച്ച മറ്റു ഏത് കലാകാരന്‍ ആയാലും ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയത് കഠിനാധ്വാനത്തിലൂടെ ആണ് അല്ലാതെ ഇതേപോലുള്ള എളുപ്പ വഴിയിലൂടെ അല്ല.

ഇനി ലാലേട്ടന്റെ കോലം കത്തിച്ച AIYF കാരോട് രണ്ടു വാക്ക്. AIYF എന്നൊരു സംഘടന കേരളത്തില്‍ ഉണ്ടെന്നു ഇപ്പോള്‍ ആണ് പലര്‍ക്കും മനസ്സിലായത്. AIYF എന്നതിന്റെ പൂര്‍ണരൂപം എന്താണെന്നു ഗൂഗിള്‍ നോക്കാതെ പറയാന്‍ കഴിയുന്ന എത്ര പേര് ഉണ്ട് നിങ്ങടെ സംഘടനയില്‍? കേരളത്തിലെ പൊളിഞ്ഞ റോഡുകള്‍ക്കെതിരെ ‘ധിക്കാരം തീരെ ഇല്ലാത്ത’ മന്ത്രിയോട് പ്രതിഷേധിക്കാന്‍ ഉള്ള നട്ടെല്ലുണ്ടോ? അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളെ വിഷം നിറഞ്ഞ മീന്‍ തെറ്റിക്കുന്നത് എന്തിനെന്നു വേണ്ടപെട്ടവരോട് ചോദിയ്ക്കാന്‍ പറ്റുമോ? ഇതൊന്നും പറ്റില്ലെങ്കില്‍ ഈ കോമാളിത്തരം കാണിക്കാതെ അടുത്തുള്ള തോട്ടില്‍ പോയി ചൂണ്ടയിട്ട് 4 വിഷം ഇല്ലാത്ത മീനിനെ പിടിച്ചു വീട്ടുകാര്‍ക്ക് കൊടുക്ക്.

അവസാനമായി ചാനല്‍ ജഡ്ജിമാരോട്

നിങ്ങളുടെ സങ്കടം മനസ്സിലാവും. വേള്‍ഡ് കപ്പ് വന്നതോട് നിങ്ങളുടെ രോക്ഷ പ്രകടനം കാണാനും അജണ്ടകള്‍ കേള്‍ക്കാനും ജനങ്ങളെ കിട്ടാതായി. ഇതില്‍നിന്നു നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങടെ പരിപാടികള്‍ ജനങ്ങള്‍ ഒരു എന്റര്‍ടൈന്‍മെന്റ് ആയി മാത്രം ആണ് കാണുന്നത്, അതിനു അത്ര വിലയെ കൊടുക്കുന്നുള്ളു. നിങ്ങളെക്കാള്‍ നല്ല എന്റര്‍ടൈന്‍മെന്റ് ഇപ്പോള്‍ വേള്‍ഡ് കപ്പ് കൊടുക്കുന്നത് കൊണ്ട് ജനങ്ങള്‍ അത് കാണുന്നു. നഷ്ടപ്പെട്ട് പോയ TRP കൂട്ടാന്‍ ദിലീപ് തന്നെ വേണമല്ലോ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top