×

പറഞ്ഞത് ‘സംഘി തീവ്രവാദ’ത്തെക്കുറിച്ചാണ്, ‘ഹിന്ദു തീവ്രവാദ’മെന്നല്ല: ദിഗ്‌വിജയ സിംഗ്‌

ഭോപ്പാല്‍: താന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. താന്‍ സംസാരിക്കാറുള്ളത് സങ്കി തീവ്രവാദത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ സന്ദേശമാണ്. ഞാന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിക്കാറില്ല, സംസാരിച്ചിട്ടുള്ളത് സങ്കി തീവ്രവാദത്തെ കുറിച്ചാണ്,’ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ യാതൊരു തീവ്രവാദ പ്രവൃത്തിയും നടക്കുന്നില്ല. ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഇവിടെ സംഘപരിവാര്‍ ആശയങ്ങളുടെ സ്വാധീനത്താല്‍ സംഭവിച്ചതാണ് മലേഗാവ്, മക്കാമസ്ജിദ് ഉള്‍പ്പെടെയുള്ള ബോംബ് സ്‌ഫോടനങ്ങള്‍ എല്ലാം തന്നെ. ആക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് തീവ്രവാദവും പരത്തുന്നത്,’ ആര്‍എസ്‌എസിനെ വിമര്‍ശിച്ചുകൊണ്ട് സിംഗ് വ്യക്തമാക്കി.

നേരത്തെ ദിഗ്‌വിജയ സിംഗ് ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിച്ചുവെന്ന് കാട്ടി ബിജെപി നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന സംഘ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നതാണെന്നും ഇന്ത്യയില്‍ ജീവിക്കുന്ന ഏവരും ഹിന്ദുക്കളാണെന്നും ബിജെപി എംപി സഞ്ജയ് പതക് ചൂണ്ടിക്കാട്ടി. ‘ഹിന്ദു’ എന്നതിനെ ഓരോരുത്തരും നിര്‍വ്വചിക്കുന്നത് വ്യത്യസ്ത കാഴ്ചപ്പാടുകളോടെയാവാം. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ജാതിയും മതവും വ്യത്യസ്തമാണെങ്കിലും ഇന്ത്യക്കാര്‍ എല്ലാവരും ഹിന്ദുക്കളാണ്, പതക് കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top