×

തിയേറ്റര്‍ പീഡനം: ഇരയുടെ അമ്മയുടെ പേര് പരാമര്‍ശിച്ചതിന് മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ്‌ ആരോപണം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top