×

കര്‍ണാടകയില്‍ ഒരേയൊരു എംഎല്‍എ ബിഎസ്പിയ്ക്ക് ആദ്യ മന്ത്രി

ബംഗലുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഉജ്വല വിജയം നേടിയതില്‍ നേട്ടമുണ്ടാക്കുന്നത് ബഎസ്പി നേതാവ് മായാവതി. ചൊവ്വാഴ്ച കോണ്‍ഗ്രസും ജെഡിഎസുമായി ചര്‍ച്ച നടത്തിയ മായാവതി കര്‍ണാടകത്തില്‍ ജയിച്ച ഒരേയൊരു ബിഎസ്പി എംഎല്‍എ എന്‍ മഹേഷിനെ ക്യാബിനറ്റിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച മഹേഷ് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഉത്തര്‍പ്രദേശിന് പുറത്ത് ബിഎസ്പി നേടുന്ന ആദ്യ മന്ത്രിയായിട്ടാണ് മായാവതിക്ക് നേട്ടമുണ്ടാക്കാനാകുക.

എന്‍ മഹേഷ് മന്ത്രിയാകുന്ന വിവരം രാജ്യസഭാ എംപിയും മായാവതിയുടെ ഏറ്റവും അടുത്ത അനുയായിയുമായ സതീഷ് ചന്ദ്രമിശ്രയും വ്യക്തമാക്കിയിട്ടുണ്ട്. 224 സീറ്റുകളുള്ള കര്‍ണാടക മന്ത്രിസഭയില്‍ 32 മന്ത്രിമാര്‍ക്ക് വരെ സാധ്യതയുണ്ട്്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 78 സീറ്റുകള്‍ നേടിയിരുന്നു. 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല.

കുമാരസ്വാമി സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് അടുത്തിടെ ലക്‌നൗവ്വില്‍ ബിഎസ്പിയുടെ ഓള്‍ ഇന്ത്യാ നാഷണല്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ മഹേഷ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി ഇതുവരെ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നും ദളിത് പീഡനത്തിനെതിരേയാണ് താന്‍ ശബ്ദമുയര്‍ത്താന്‍ പോകുന്നതെന്നും മഹേഷ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കെതിരേ കൈകോര്‍ക്കുന്നതിന്റെ മുന്നൊരുക്കം എന്ന നിലയിലാണ് മായാവതിയുടെ നീക്കം വിലയിരുത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top