×

ബ്ലോക്ക്‌ മെമ്പറെ അക്രമിക്കല്‍; 44 -ാം ദിവസം പ്രതി കീഴടങ്ങി

തൊടുപുഴ : ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായ രാജീവ്‌ ഭാസ്‌ക്കരനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി വെണ്‍മറ്റം അറക്ക കണ്ടത്തില്‍ ജിന്റോ മാത്യു ഇന്നലെ തൊടുപുഴ ഡിവൈഎസ്‌പിയ്‌ക്ക്‌ മുമ്പില്‍ കീഴടങ്ങി.
പ്രതി അക്രമത്തിന്‌ ശേഷം കര്‍ണ്ണാടകയിലേക്ക്‌ ഒളിവില്‍ പോയിരുന്നു. 44 ദിവസങ്ങള്‍ക്ക്‌ ശേഷം വ്യാഴാഴ്‌ച രാവിലെ 10.35 നാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ക്ക്‌ മുമ്പില്‍ കീഴടങ്ങിയത്‌. രണ്ടാം പ്രതിയായി ജിന്റോ വിന്റെ മാതാവിന്‌ നേരത്തെ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
2018 ഏപ്രില്‍ 30 ന്‌ സംഭവം നടക്കുമ്പോഴുണ്ടായിരുന്ന ഡിവൈഎസ്‌പി വിരമിച്ചതിന്‌ ശേഷം ചാര്‍ജ്ജുള്ള ഡിവൈഎസ്‌പിക്ക്‌ മുമ്പിലാണ്‌ 44 ദിവസങ്ങള്‍ക്ക്‌ ശേഷം പ്രതി ഇന്നലെ കീഴടങ്ങിയതെന്നതും ശ്രദ്ധേയമായിട്ടുണ്ട്‌.
ഹൈക്കോടതിയില്‍ നിന്നും ജാമ്യം തള്ളിയ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ മുമ്പില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ജഡ്‌ജി സുനില്‍ തോമസ്‌ ഉത്തരവിട്ടിരുന്നു. ഇതും പ്രകാരമാണ്‌ ഇന്നലെ വളരെ നാടകീയമായി സ്വകാര്യ കാറില്‍ പ്രതി ഡിവൈഎസ്‌പി ഓഫീസില്‍ എത്തിയത്‌.
പ്രതിയെ പിടിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വണ്ണപ്പുറത്ത്‌ പോലീസ്‌ സ്റ്റേഷന്‍ ഉപരോധം സംഘടിപ്പിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച്‌ തൊടുപുഴ ഡിവൈഎസ്‌ പി ഓഫീസിന്‌ മുമ്പില്‍ നടന്ന മാര്‍ച്ച്‌ മുന്‍ മന്ത്രി പി ജെ ജോസഫാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ ഇത്തരമൊരു സംഭവത്തിന്റെ പേരില്‍ ഡിവൈഎസ്‌ പി ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം ഏറെ വികാരപരമായി പ്രസംഗിച്ചിരുന്നു. ഭരണകക്ഷിയിലെ ഒരു വിഭാഗമാണ്‌ പ്രതിയെ സംരക്ഷിച്ചതെന്ന്‌ യുഡിഎഫ്‌ നേതാക്കളായ ടി എം സലിമും റോയി കെ പൗലോസും മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിച്ചിരുന്നു.
പ്രതിയെ ജില്ലാ സെഷന്‍സ്‌ ജഡ്‌ജിക്ക്‌ മുമ്പില്‍ വൈകിട്ട്‌ 4 മണിക്ക്‌ ഹാജരാക്കും.

പ്രതിഭാഗം പറയുന്നത്‌ ഇങ്ങനെ
തൊടുപുഴ : തന്റെ മാതാവിനെ അന്യായമായി സ്ഥലം മാറ്റിയ കാര്യം ജനപ്രതിനിധിയായ ബ്ലോക്ക്‌ മെമ്പറുടെ വീട്ടില്‍ പോയി സംസാരിക്കുക മാത്രമാണ്‌ ചെയ്‌തെന്ന്‌ പറയുന്നു.
തന്റെ അയല്‍വാസിയായ രാജീവ്‌ ഭാസ്‌ക്കരന്റെ വീട്ടില്‍ വച്ച്‌ ഇതിന്റെ പേരില്‍ വാക്ക്‌ തര്‍ക്കങ്ങള്‍ മാത്രമാണ്‌ ഉണ്ടായത്‌. താനോ തന്റെ മാതാവോ ഇവരെ ആക്രമിക്കുകയോ ഒന്നും ചെയ്‌തില്ല. കഴിഞ്ഞ വര്‍ഷം അംഗന്‍വാടിയിലെ പതാക ഉയര്‍ത്തലും, പാടത്ത്‌ മണ്ണിടുന്നതുമായി ബന്ധപ്പെട്ടും രണ്ട്‌ കുടുംബംഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു.
അട്രോസിറ്റി ആക്‌റ്റ്‌ പ്രകാരം പിന്നീട്‌ മുന്‍ വൈരാഗ്യത്തോടെയാണ്‌ ഇവര്‍ തന്റെ കുടുംബത്തോട്‌ പെരുമാറിയതെന്ന്‌ പറയുന്നു. പ്രതിഭാഗം മാണിഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിലും വാദി ഭാഗം ജോസഫ്‌ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.
27 വയസുള്ള ജിന്റോയ്‌ക്ക്‌ ഇംഗ്ലണ്ടിന്‌ ജോലി ചെയ്യുന്നതിനായി വിസ തയ്യാറായിരിക്കുകയായിരുന്നു. കുവൈറ്റില്‍ ജോലി നോക്കിയിരുന്ന താന്‍ തന്റെ അയല്‍വാസിയായ ജനപ്രതിനിധിയോട്‌ അന്യായമായ സ്ഥലംമാറ്റ കാര്യം തിരക്കുക മാത്രമാണ്‌ ചെയ്‌തത്‌. സംഭവസമയത്ത്‌ തന്റെ മാതാവും കൂടി ഉണ്ടായിരുന്നുവെന്നും പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top