×

ബിജെപി അധ്യക്ഷ പദവി – സുരേന്ദ്രന്‍ – 34 പേര്‍; രമേശ്‌ – 20, രാധാകൃഷ്‌ണന്‍-8 പേര്‍

കൊച്ചി : ബിജെപി അധ്യക്ഷ പദവിയിലേക്ക്‌ ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ള 62 അംഗ സമിതിയില്‍ നിന്നും ഓരോരുത്തരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചു. കെ സുരേന്ദ്രനാണ്‌ ഇതില്‍ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്‌. 34 പേര്‍ കെ സുരേന്ദ്രനെ അനുകൂലിച്ചതായാണ്‌ ലഭിച്ചിട്ടുള്ള വിവരം ജൂണ്‍ 25 നകം സുരേന്ദ്രനെ കേരള ഘടകം അധ്യക്ഷനായി അമിത്‌ ഷാ നിയമിച്ചേക്കും.

പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍ എന്നീ പക്ഷങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാതെ നിന്നു. കെ.സുരേന്ദ്രനെ പ്രസിഡന്റാക്കണം എന്ന ആവശ്യമായിരുന്നു വി.മുരളീധരന് ഒപ്പം നിന്നവരെടുത്തത്. എന്നാല്‍ എം.ടി.രമേശിനും എ.എന്‍. രാധാകൃഷ്‌ണന്‍നും വേണ്ടിയായിരുന്നു കൃഷ്ണദാസ് പക്ഷം നിലയുറപ്പിച്ചത്.

കൊച്ചി : ബിജെപി അധ്യക്ഷ പദവിയിലേക്ക്‌ ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ള 62 അംഗ സമിതിയില്‍ നിന്നും ഓരോരുത്തരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചു. കെ സുരേന്ദ്രനാണ്‌ ഇതില്‍ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്‌. 34 പേര്‍ കെ സുരേന്ദ്രനെ അനുകൂലിച്ചതായാണ്‌ ലഭിച്ചിട്ടുള്ള വിവരം ജൂണ്‍ 25 നകം സുരേന്ദ്രനെ കേരള ഘടകം അധ്യക്ഷനായി അമിത്‌ ഷാ നിയമിച്ചേക്കും.

സമവായ സാധ്യത മങ്ങിയതോടെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കം എന്ന് വ്യക്തമാക്കി നേതാക്കള്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. സമവായ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്‌.രാജ പറഞ്ഞു.

ചര്‍ച്ചകളില്‍ കെ.സുരേന്ദ്രന്റെ പേരിനായിരുന്നു മുന്‍തൂക്കം ലഭിച്ചതെന്നാണ് സൂചന. രാവിലെ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ചേരുകയും, പിന്നാല െസംസ്ഥാന നേതാക്കളേയും, ജില്ലാ പ്രസിഡന്റുമാരേയും, പോഷക സംഘടനാ ഭാരവാഹി നേതാക്കളേയും ഒറ്റക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top