×

ബിഗ്‌ ബോസില്‍ മോഹന്‍ലാലിന്റെ പ്രതിഫലം കേട്ട്‌ ഞെട്ടണ്ട.. മലയാളി ഹൗസ്‌ പോലെയായേക്കും- ആഞ്ഞടിച്ച്‌ സന്തോഷ്‌ പണ്ഡിറ്റും

കോഴിക്കോട്: മോഹന്‍ലാല്‍ അവതാരകനായതു കൊണ്ട് മാത്രം ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിക്കണമെന്നില്ലെന്ന് നടനും സംവിധായകനുമായ സെലബ്രിറ്റി സന്തോഷ് പണ്ഡിറ്റ്. വേണ്ടത്ര ശ്രദ്ധ ഇല്ലെങ്കില്‍ ബിഗ് ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതിയാണെന്നും പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാല്‍ എന്നതു ഷോയുടെ ഒരു ഘടകം മാത്രമാണ്. അത് വിജയത്തിന്റെ നിര്‍ണ്ണായക ഘടകമല്ല. ഷോയില്‍ പ്രധാനപ്പെട്ടവര്‍ തീര്‍ച്ചയായും അതിലെ മത്സരാര്‍ഥികള്‍ തന്നെയാണ്. നല്ലതു പോലെ സൂക്ഷിച്ചില്ലെങ്കില്‍ ബിഗ്ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതി തന്നെയാണെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

മോഹന്‍ലാല്‍ അവതാരകനായെത്തുന്നത് വളരെ നല്ല കാര്യം തന്നെയാണ്. എന്നാല്‍ ബിഗ് ബോസിന്റെ വിജയമാണ് ലക്ഷ്യമെങ്കില്‍ അതുമാത്രം നോക്കിയാല്‍ പോര. കാരണം ഏതൊരു ഷോയുടെ കാര്യമെടുത്താലും അതിലെ മത്സരാര്‍ഥികളാണ് ഷോയുടെ അവിഭാജ്യഘടകം. പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി ഷോയ്ക്കുണ്ടാവും ഒരൊറ്റ സീസണ്‍ കൊണ്ട് നിര്‍ത്തേണ്ടതായി വരും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഷോയില്‍ വെറും ഗോസിപ്പും ബോഡി ഷെയ്മിങും കൊണ്ട് കാര്യമില്ല. മലയാളി ഹൗസില്‍ ഇതിന് കൂടുതല്‍ ഇരയായത് താനായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. ആ ഷോയില്‍ ആഴ്‌ച്ചയില്‍ നാല് ലക്ഷം രൂപ തനിക്ക് പ്രതിഫലമായി ലഭിച്ചപ്പോള്‍ മറ്റു പലര്‍ക്കും അയ്യായിരവും ഇരുപത്തിഅയ്യായിരവുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ന് വൈകുന്നേരം 7മണി മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങും. അമേരിക്കയിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ശില്‍പ്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് ബിഗ് ബോസ് ഇന്ത്യയില്‍ ആദ്യമായി ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെയാണ് ഈ റിയാലിറ്റി ഷോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വലിയ വിജയമായി മാറിയതും. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ 12 കോടി പ്രതിഫലം വാങ്ങിയാണ് മോഹന്‍ലാല്‍ അവതാരകനായതെന്നാണ് അറിയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top