×

വിവാഹം കഴിഞ്ഞു; – ഇനിയെങ്കിലും ജീവിക്കാന്‍ അനുവദീക്കൂവെന്ന്‌ ഭീമയെന്ന അനന്യയും അമലും 

തൊടുപുഴ : ഏറെ ഭീഷണികള്‍ക്കൊടുവില്‍ അമലും ഭീമയും വിവാഹിതരായി. ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാന്‍ അനുവദീക്കുവെന്നാണ്‌ അമലും ഭീമയും പറയുന്നത്‌. ഞങ്ങള്‍ തമ്മിലുള്ള പ്രണയം ഏറെ ആത്മാര്‍ത്ഥേേയാടെയുള്ളതാണ്‌.

തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഇതിന് മുമ്ബ് ഭീമാ നാസര്‍ അനന്യയായി.  ശേഷം ക്ഷേത്രത്തിനുള്ളില്‍ താലികെട്ടി. ഇതോടെ അമലിന് സ്വന്തമായി അനന്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. അമലിന്റെ അച്ഛനും എല്ലാത്തിനും സാക്ഷിയായി. കല്ല്യാണം മുടക്കാന്‍ ഭീമയുടെ ബന്ധുക്കളെത്തുമോ എന്ന ഭയത്തിനിടെയായിരുന്നു വിവാഹം. കല്യാണ ശേഷം ഇനിയും അവര്‍ കുറച്ചു കാലം കൂടി അജ്ഞാത വാസം തുടരും. ഭീമയുടെ ബന്ധുക്കളുടെ ഭീഷണി കണക്കിലെടുത്താണ് ഇത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. പ്രണയിതാവിനൊപ്പം ജീവിക്കുക. അതിന് എന്തിനും തയ്യാര്‍. ഭര്‍ത്താവിന്റെ സംസ്‌കാരവും രീതികളും താനും ഉള്‍ക്കൊള്ളുകയാണ്. ആരും ഒന്നിനും നിര്‍ബന്ധിച്ചില്ലെന്നും അനന്യയായി മാറിയ ഭീമ പറയുന്നു. സ്നേഹ പൂര്‍വ്വം ഏവര്‍ക്കും നന്ദി പറയുകയാണ് അമല്‍. ഭീമയുടെ വീട്ടുകാരുടെ ഭീഷണി മൂലം ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇനി പുതിയൊരു ജോലി കണ്ടെത്തണം. ഇപ്പോഴും ഭീഷണി തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കുറച്ചുകാലം കൂടി സുരക്ഷിത കേന്ദ്രത്തില്‍ താമസിക്കുമെന്ന് അമലും മറുനാടന്‍ മലയാളിയോട് പറഞ്ഞു. വകവരുത്തുമെന്ന് ഭയന്നാണ് നാട്ടില്‍ നിന്ന് മാറി നിന്നതെന്ന് ഇരുവരും പറയുന്നു.

ഇരുവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് ശേഷവും ഭീമയെ ഈ ബന്ധത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷിത സ്ഥാനത്തിലേക്ക് മാറിയത്. നേരത്തെ ഭീമയുടെ ബന്ധുക്കള്‍ അമലുമായുള്ള ബന്ധത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച്‌ പൊലീസിനെ സമീപിച്ചിരുന്നു. കരിമണ്ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച സമയത്ത് പിതാവും ബന്ധുക്കളുമടക്കം ഒരു സംഘം ആളുകള്‍ ഭീമയെ കണ്ട് സംസാരിച്ചിരുന്നു. അമലിന്റെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയപ്പോള്‍ പിതാവിന് നിയന്ത്രണം വിട്ടു. മകളെ ഉച്ചത്തില്‍ ശകാരിക്കുന്നതിനിടെ പൊലീസും കൂടെയുണ്ടായിരുന്നവരും ഇടപെട്ടാണ് പിതാവിനെ പിന്‍തിരിപ്പിച്ചത്. പെരുന്നാള്‍ ചടങ്ങ് കഴിഞ്ഞാണ് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top