×

അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത്ദിനു അലക്‌സ് (30) കാണാതായി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കോട്ടയം: ലോകക്പ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച്‌ വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ ദിനു അലക്‌സ് (30)എന്ന യുവാവിനെയാണ് അര്‍ജന്റീന കളി തോറ്റത് മുതല്‍ കാണാതായത്. ഇയാളുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അര്‍ജന്റീന കളിയില്‍ തോറ്റതിനാലാണ് വീടു വിട്ടുപോകുന്നതെന്ന് കത്തില്‍ പറയുന്നുണ്ട്.

ദിനുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി വരികയാണ്. ഇതോടൊപ്പം, ഫയര്‍ഫോഴ്‌സ് മീനച്ചിലാറ്റിലും തിരച്ചില്‍ നടത്തുന്നുണ്ട്.

മീന്നച്ചിലാറിനോട് ചേര്‍ന്നു കിടക്കുന്ന അറുമാനൂര്‍ എന്ന സ്ഥലത്താണ് ദിനുവിന്റെ വീട്. അതുകൊണ്ട് തന്നെ പുഴയില്‍ ചാടിയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ ഇയാള്‍ പുഴയുടെ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top