×

പ്രണയകഥയുമായി അനൂപ് മേനോന്‍, ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയിലര്‍ പുറത്തിറക്കി മോഹന്‍ലാല്‍

അനൂപ് മേനോന്‍ തിരക്കഥ എഴുതി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ പ്രധാന അഭിനേതാക്കളാകുമ്ബോള്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. താരങ്ങളുടെ വിവിധ ഭാവങ്ങളും മികവുറ്റ ഡയലോഗുകളും പ്രകണയ നിമിഷങ്ങളും ചേര്‍ത്ത് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ട്രെയിലര്‍.

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top