×

കുട്ടിയുടുപ്പിട്ട് ആമിറിന്റെ നെഞ്ചത്ത് കയറിയിരിക്കുന്ന ഇറ മകള്‍ക്ക്‌ പിന്തുണയുമായി ഫെയ്‌സ്‌ ബുക്ക്‌ ഉപഭോക്താക്കള്‍

വിമര്‍ശനങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന താരമാണ് ആമിര്‍ ഖാന്‍. കുടുംബവുമായുള്ള ആഘോഷവും ചിത്രങ്ങളും ആമിര്‍ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത് കുറവാണ്. മകള്‍ ഇറയുടെ ചിത്രങ്ങളോ വീഡിയോയോ ആമിര്‍ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇറ ആമിറിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയപ്പോള്‍ പാപ്പരാസികള്‍ താരപുത്രിയെ വളഞ്ഞു. ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് അച്ഛനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഇറ തയാറായി.

കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള ചിത്രം ആമിര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന ഇറയുടെ ചിത്രമാണ് ആമിര്‍ പങ്കുവച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന് അനുചിതമായാണ് തോന്നിയത്.

മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചതില്‍ ഏറെയും. അച്ഛന്‍മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനും ചിലര്‍ ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു ചെയ്യാനെന്നാണ് ചില വിവേക ശൂന്യമായ കമന്റുകളില്‍ പറയുന്നത്.

aamir

ഇറയുടെ വസ്ത്രധാരണത്തിനുമുണ്ട് വിമര്‍ശനം. യൗവ്വനയുക്തയായ പെണ്‍കുട്ടി അച്ഛന്റെ പുറത്ത് കയറി കളിക്കുന്നത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്നും ചിലര്‍ കണ്ടെത്തുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ചിത്രങ്ങളും ആമിര്‍ പങ്കുവച്ചിരുന്നു. പുണ്യമാസമായിട്ട് മദ്യപിച്ചതിനും ഭക്ഷണം കഴിച്ചതിനും ആമിറിന് വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ പവിത്രമായ ഒരു ബന്ധത്തെ ഇത്തരത്തില്‍ നികൃഷ്ടമായ രീതിയില്‍ കണക്കാക്കിയതിന് സദാചാരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആമിറിനും മകള്‍ക്കും പിന്തുണയുമായും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് അവര്‍ കുഞ്ഞുങ്ങളാണെന്നും അതിലും ലൈംഗികത കണ്ടെത്താന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ളവരാണ് നാടിന്റെ ശാപമെന്നും ഇവര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top