×

ബസ് സ്റ്റാന്‍ഡിനെക്കുറിച്ച്‌ പോസ്റ്റിട്ടു; വീണാ ജോര്‍ജ് പരാതിയില്‍ ബിജെപി പ്രവര്‍ത്തകന അറസ്റ്റില്‍

സ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച്‌ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ എംഎല്‍എ വീണ ജോര്‍ജിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കെഎസ്‌ആര്‍ടിസിയുടെ ബസ് സ്റ്റാന്‍ഡിലെ ശോചനായാവസ്ഥ ചൂണ്ടിക്കാണിച്ച്‌ ഫേയ്‌സ്ബുക്കില്‍ വിമര്‍ശനക്കുറിപ്പിട്ട ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് (38) എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് പരാതി നല്‍കിയത്. ബിജെപി പ്രവര്‍ത്തകനാണ് സൂരജ്.

ബിജെപി ഇലന്തൂര്‍ എന്ന പേജിലാണ് സ്റ്റാന്‍ഡിന്റെ ഫോട്ടോ സഹിതം പോസ്റ്റിട്ടിരിക്കുന്നത്. പ്രിയപ്പെട്ട എം.എല്‍.എ മാഡം ബ്യൂട്ടി പാര്‍ലറുകളും ഓര്‍ത്തോഡോക്‌സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരമായിരുന്നു. മാഡത്തിനു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ ആഡംബര വാഹനമുണ്ട്. അല്ലെങ്കില്‍ സഭ വക, അല്ലെങ്കില്‍ മുത്തൂറ്റ് വക വിദേശനിര്‍മ്മിത ലക്ഷ്വറി വാഹനങ്ങള്‍ ധാരാളമുണ്ടാകും . അറിയാതെ വോട്ടു ചെയ്തുപോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ല മാഡം എന്നായിരുന്നു പോസ്റ്റ്.

ഒരുവര്‍ഷം മുമ്ബാണ് പത്തനംതിട്ട കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എം.എല്‍.എ.ആയി വീണാ ജോര്‍ജ് ചുമതലയേറ്റപ്പോള്‍, പണി വേഗത്തിലാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണി അനന്തമായി ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് നഗരസഭയുടെ കീഴിലുള്ള ബസ്റ്റാന്‍ഡില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധം നടത്തിയിരുന്നു. ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടില്‍ വള്ളം ഇറക്കിയാണ് പ്രതിഷേധിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top