×

പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാന്‍, പ്രധിഷേധിച്ചവരില്‍ ചില തീവ്രസ്വഭാവമുള്ള സംഘടനകളും’ – മുഖ്യമന്ത്രി പിണറായി

ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പിണറായി വ്യക്തമാക്കി. എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംഭവത്തില്‍ പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. അദ്ദേഹം പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ ചില തീവ്രസ്വഭാവമുള്ള സംഘടനകളുമുണ്ട്.
.ഇതു ന്യായീകരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണ്. അതേസമയം, ഉസ്മാനെ മര്‍ദിച്ച പരാതിയില്‍ നാലു പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പൊലീസ് മര്‍ദനത്തില്‍ ഉസ്മാന്റെ കവിളെല്ല് തകര്‍ന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top