×

‘മുസ്ലീങ്ങള്‍ സ്വമതസ്ഥര്‍ക്ക് തന്നെ വോട്ടു ചെയ്യണം’; അസാദുദ്ദീന്‍ ഒവൈസി വിവാദത്തില്‍

ഇന്ത്യയിലെ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഇസ്ലാം മതവിശ്വാസികള്‍ മുസ്ലീങ്ങള്‍ക്ക് തന്നെ വോട്ടു ചെയ്യണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന്‍ നേതാവ് അസാസുദ്ദിന്‍ ഒവെയ്‌സി. മുസ്ലീങ്ങള്‍ ഒരുമിച്ച് പോരാടുകയും സ്വന്തം മതത്തിലുള്ളവര്‍ക്ക് വോട്ടു ചെയ്യുകയും വേണമെന്നാണ് അസാസുദ്ദിന്‍ പറഞ്ഞത്.

‘കാസിമിന്റെ മരണം നമ്മെ ചിന്തിപ്പിക്കും. കണ്ണീര്‍ വാര്‍ക്കാനല്ല ഞാന്‍ നിങ്ങളോട് പറയുന്നത്. നിങ്ങളുടെ ബോധമാണ് ഉണരേണ്ടത്. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ആളുകളാണ് ഏറ്റവും വലിയ കള്ളന്മാര്‍…വലിയ അവസരവാദികള്‍. അവര്‍ മുസ്ലീങ്ങളെ 70 വര്‍ഷത്തോളം ഉപയോഗിച്ചു, ഭീഷണിപ്പെടുത്തി, മിണ്ടാതിരിക്കാന്‍ നമ്മളെ നിര്‍ബന്ധിച്ചു’ – അസാസുദ്ദിന്‍ പറഞ്ഞു.

‘ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടണം. മതേതരത്വം നിലനില്‍ക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ക്കായി തന്നെ പോരാടു. ഒരു രാഷ്ട്രീയ ശക്തിയായി മാറു. മുസ്ലീങ്ങള്‍ തന്നെ വിജയിക്കുന്നു എന്ന് ഉറപ്പാക്കുക’ – അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top