×

വിപണി കീഴടക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍: 399 രൂപയ്ക്ക് 600 ജിബി ഡാറ്റ

മുംബൈ: ബ്രോഡ്ബാന്‍ഡ് വരിക്കാരെ സ്വന്തമാക്കാന്‍ ബിഎസ്‌എന്‍എല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫര്‍ ചെയ്യുന്നു. നാലു പ്ലാനുകളാണ് ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 99, 199, 299, 399 രൂപ എന്നീ പ്ലാനുകളില്‍ യഥാക്രമം 45 ജിബി മുതല്‍ 600 ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ദിവസ പരിധിയിലാണ് ഈ പ്ലാനുകള്‍ നല്‍കുന്നത്.

ഓരോ ദിവസത്തേയും ഡാറ്റ തീരുന്നതുവരെ 20 എംബിപിഎസ് വേഗത്തില്‍ വരെ നെറ്റ് ഉപയോഗിക്കാം. പരിധി കഴിഞ്ഞാല്‍ വേഗം 1 എംബിപിഎസിലേക്ക് മാറും.

99 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 45 ജിബി ഡേറ്റ പ്രതിദിനം 1.5 ജിബി നിരക്കില്‍ ഉപയോഗിക്കാം. ഇതോടൊപ്പം എല്ലാ നെറ്റ്വര്‍ക്കിലേക്കും കോളുകളും ലഭിക്കും. 199 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 150 ജിബി ഡേറ്റ പ്രതിദിനം 5 ജിബി നിരക്കില്‍ ഉപയോഗിക്കാം. 20 എംബിപിഎസ് ആണ് വേഗം. പരിധി കഴിഞ്ഞാല്‍ 1 എംബിപിഎസിലേക്ക് മാറും.

299 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് 300 ജിബി ഡേറ്റ പ്രതിദിനം 10 ജിബി നിരക്കില്‍ ഉപയോഗിക്കാം. എന്നാല്‍ 399 രൂപ പ്ലാനില്‍ 600 ജിബി ഡേറ്റയാണ് ബിഎസ്‌എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ദിവസം 20 ജിബി ഡേറ്റ 20 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top