×

പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഇസ്ലാമബാദ്‌: പാക്കിസ്ഥാനെ നടുക്കികൊണ്ട് രാജ്യത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാനിലെ കൈബര്‍ പക്തുന്‍ഖ്വയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

കഴിഞ്ഞവര്‍ഷം ഏപ്രീല്‍ 18 ന് പാക്കിസ്ഥാനിലും സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായിരുന്നു.റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇസ്ലാമാബാദ്, ലാഹോര്‍, പഞ്ചാബ്, ഖൈബര്‍ പഷ്തൂണ്‍, ഗില്‍ജിത്ത്ബാല്‍തിസ്താന്‍, നൗഷാര, ഗിസര്‍ വാലി അടക്കമുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top