×

നിപ: പഴം തീനി വവ്വാലുകളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: പഴം തിന്നുന്ന വവ്വാലില്‍ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ സാംപിള്‍ പരിശോധനക്ക് അയച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന നടത്തുന്നതത്. രണ്ട് പേര്‍ കൂടി നിപ്പ ബാധിച്ച്‌ മരിച്ചതോടെ ജനങ്ങള്‍ വീണ്ടും ഭീതിയിലായി.

രാവിലെയാണ് മൂന്ന് വവ്വാലുകളുടെ സാംപിള്‍ വിമാനമാര്‍ഗ്ഗം ഭോപ്പാലിലേക്ക് അയച്ചത്. രണ്ട് വവ്വാലുകളുടെ സാംപിള്‍ പൂനെയിയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും. ഭോപ്പാലില്‍ നിന്ന് പരിശോധനാ ഫലം 48 മണിക്കൂര്‍ കഴിഞ്ഞേ ലഭിക്കുകയുള്ള. ചങ്ങരോത്തെ വളച്ച്‌ കെട്ടി മൂസയുടെ വീട്ടിലെ മുയലിന്‍റെ സാംപിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന കോഴിക്കോട്ടോ ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍, കൊടിയത്തൂര്‍ നെല്ലിക്കാപ്പറമ്ബിലെ ഡ്രൈവര്‍ അഖില്‍ എന്നിവര്‍ മരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ ശക്തമാക്കി. ചങ്ങരോത്തിന് പുറത്തു നിന്നുള്ളവര്‍ക്കെല്ലാം മെഡിക്കല്‍ കോളേജില്‍ നിന്നാണ് നിപ ബാധിച്ചിട്ടുള്ളത്. ഇതിനകം 16 പേര്‍ മരിച്ചപ്പോള്‍ , 2 പേര്‍ ചികിത്സയിലാണ്. 8 പേരെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇന്നു വരും.

രോഗികളുമായി ഇടപഴകിയിട്ടുള്ള 1353 പേരുടെ പട്ടികയാണ് നിരീക്ഷണ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റിടങ്ങളില്‍ മരണ നിരക്ക് 60 മുതല്‍ 70 ശതമാനം വരെയാണെങ്കില്‍ കോഴിക്കോട് നിലവില്‍ ഇത് 90 ശതമാനം ആണ്. അതിനിടെ ജപ്പാന്‍ജ്വരത്തെ തുടര്‍ന്ന് വീട്ടമ മരിച്ച വടകട അഴിയൂരിലും, ഡങ്കപ്പനി റിപ്പോര്‍ട്ട് ചെയ്ത വില്യാപ്പള്ളി പഞ്ചായത്തിലെ കൊളത്തൂരിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കൊതുക് നശീകരണം പ്രവര്‍ത്തനങ്ങളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top