×

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഫോണ്‍ വിളിക്കാന്‍ മടിയുണ്ടോ? ചിലരെ അത് പോലും ഉത്കണ്ഠാകുലരാക്കുന്നുണ്ട്. അതിനുള്ള പരിഹാരവുമായി ഗൂഗിള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേനയാണ് ഈ ഫീച്ചര്‍ ആസ്വദിക്കാന്‍ സാധിക്കൂക.

നിങ്ങള്‍ക്ക് ഏത് വ്യക്തിയെ വിളിക്കാനാണോ അസൗകര്യമുള്ളത്‌
അത് ഗൂഗിളിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും. ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി സംസാരിക്കുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഇതു പ്രയോജനപ്പെടുത്തി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്‌സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിത ഡൊമെയ്‌നുകളിലേക്ക് ഡൂപ്ലെക്‌സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്ന്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്‌സിനെ ആഴത്തില്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top