×

കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന തിരക്ക് മൂലമാണ് കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയില്‍ നടപടി വൈകിയതെന്ന് വാദം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

തന്റെ സുരക്ഷയുമായി ഇതിന് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയുമായോ പോലീസ് നടപടികളെ ബന്ധിപ്പിക്കേണ്ടതില്ലെന്നും തന്റെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നും അദ്ദേഹം വ്യക്തമാക്കി

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top