×

കണ്ണൂരില്‍ ഇരട്ടക്കൊലപാതകം അരങ്ങേറിയതിന് പിന്നാലെ വീണ്ടും ആക് മണം.

മാഹി പള്ളൂരില്‍ ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം . അക്രമികള്‍ ഓഫീസ് തീവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ബാബുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയാണ് ഓഫീസിന് തീവെച്ചതെന്ന് ആരോപണം ഉയര്‍ന്നത്. ബിജെപി ഓഫീസിന്റെ സമീപത്ത് കിടന്നിരുന്ന മാഹി പൊലീസിന്റെ ജീപ്പും അക്രമികള്‍ അടിച്ചു തകര്‍ത്തു.

മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം മാഹി ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കണ്ണൂരിലും തലശ്ശേരിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിനു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാരംഭിച്ച വിലാപയാത്ര നാലിന് മാഹി ഈസ്റ്റ് പള്ളൂരിലെ വീട്ടിലെത്തി. പണി പൂര്‍ത്തിയാകാത്ത വീടിനു സമീപമായിരുന്നു സംസ്‌കാരം.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ കെ പി ഷമേജിന്റെ പോസ്റ്റ്‌മോര്‍ട്ടം മനഃപൂര്‍വം വൈകിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിജെപിക്കാര്‍ പ്രതിഷേധിച്ചു.

രാവിലെ പത്തിന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായതാണ്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ബിജെപിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് എന്നിവര്‍ ആരോപിച്ചു. പ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്നു. ഷമേജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി മാഹിയിലേക്കു കൊണ്ടുവരികയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top