×

ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പോലീസ്

തിരുവനന്തപുരം : മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ​കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കു പോലീസ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ആ​ശ്വാ​സ​ഭ​വ​നി​ല്‍ ക​ണ്ട​താ​യ മൊ​ഴി​യു​ടെ വി​ശ്വാ​സ്യ​ത തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണംതുടരുകയാണ്.

എ​ന്നാ​ല്‍, ജെ​സ്ന അ​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ​താ​യി ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല​യു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.മൊ​ഴി ന​ല്‍​കി​യ പൂ​വ​ര​ണി സ്വ​ദേ​ശി ഇ​തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​ണു പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ ജെ​സ്ന എ​ത്തി​യി​രു​ന്ന​താ​യാ​ണ് അ​വി​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. പൂ​വ​ര​ണി സ്വ​ദേ​ശി ജെ​സ്ന​യു​മാ​യി സം​സാ​രി​ച്ച​താ​യും ഒ​പ്പം തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​ണു ല​ഭി​ച്ച മൊ​ഴി.

വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു ജെ​യിം​സി​ന്‍റെ മ​ക​ളും കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജ് ബി​കോം വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ജെ​സ്ന ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 22നാ​ണ് വീ​ട്ടി​ല്‍​നി​ന്നു പോ​യ​ത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു​പോ​യ കു​ട്ടി പി​ന്നീ​ട് മ​ട​ങ്ങി​വ​ന്നി​ല്ല. എ​രു​മേ​ലി ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ കു​ട്ടി എ​ത്തി​യി​രു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണോ എ​ടി​എം കാ​ര്‍​ഡോ കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top