×

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ
വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍.

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍ തന്നെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു പ്രചാരണം. മൂന്നു പാര്‍ട്ടിയുടെയും കേന്ദ്ര സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത്.

എല്‍.ഡി.എഫിന് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നതിനാല്‍ എന്തു വില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. സംസ്ഥാന മന്ത്രിസഭ തന്നെ ചെങ്ങന്നൂരിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

മറ്റു മന്ത്രിമാര്‍ ഒരു മാസമായി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. മന്ത്രിമാര്‍ വീട്ടുമുറ്റത്തേക്കു കയറി വരുന്നതു ചെങ്ങന്നൂരുകാര്‍ക്കിപ്പോള്‍ പതിവു കാഴ്ചയാണ്.
എന്‍.ഡി.എയ്ക്കു വേണ്ടി കേന്ദ്ര മന്ത്രിമാരും എം.പിമാരും ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ള സംഘമാണു ചെങ്ങന്നൂരിലെത്തിയത്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നു. ദേശീയ സെക്രട്ടറി എച്ച്.രാജയില്‍ തുടങ്ങി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്ദേബ്കുമാര്‍ വരെ പ്രചാരണത്തിനെത്തി.
യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും എ.കെ.ആന്റണിയും ഹൈദരാലി ശിഹാബ് തങ്ങളും കെഎം മാണിയും, കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top