×

ലോകത്തെ ആദ്യ 5 ജി സേവനം അവതരിപ്പിച്ച് ഖത്തര്‍

ടെലികോം ഉപഭോക്താക്കള്‍ക്കു ഖത്തറില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ലോകത്ത് ആദ്യമായി 5 ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് 5 ജി സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള പ്രദേശത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭിക്കുക.

2016 ലാണ് ഖത്തറില്‍ 5 ജി സേവനങ്ങള്‍ തുടങ്ങാനുള്ള ശ്രമം കമ്പനി ആരംഭിച്ചത്. ഡ്രൈവറില്ലാത്ത കാറുകള്‍, വിര്‍ച്വല്‍ ഓര്‍ഗമെന്റഡ് റിയാലിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ രാജ്യത്ത് യഥാര്‍ത്ഥമാക്കുന്നതിനുള്ള ആദ്യപടിയായിട്ടാണ് പദ്ധതിയെ കാണുന്നത്.

ഉറീഡൂവിന്റെ 5 ജി സേവനം 3.5 ജിഗാഹെട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. 5 ജി സേവനം ലഭിക്കാന്‍ 5ജി സാങ്കേതികവിദ്യ അധിഷ്ഠിതമായ സ്മാര്‍ട്ട് ഫോണ്‍ ആവശ്യമാണ്. ഇത് കമ്പനി തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top