×

മിശ്രവിവാഹത്തിനെത്തിയത്‌ 800 വരന്‍മാരും 20 വധുക്കളും

പയ്യന്നൂര്‍: യുക്തിവാദി സംഘം പയ്യന്നൂരില്‍ സംഘടിപ്പിച്ച കേരള മിശ്ര വിവാഹ വേദിയില്‍ ജാതിയും മതവും സ്ത്രീധനവും നിഷേധിച്ച്‌ പെണ്ണ് കെട്ടാന്‍ എത്തിയത് 800 ചെറുപ്പക്കാര്‍. അതേസമയം വിവാഹത്തിനെത്തിയ സ്ത്രീകളുടെ എണ്ണം വെറും 20 മാത്രമായിരുന്നു. പുര നിറഞ്ഞ് നിന്ന ചെറുപ്പക്കാര്‍ മുഴുവന്‍ വിവാഹ വേദിയില്‍ എത്തിയതോടെ സ്വയം വരം അടി പൊളിയാക്കിയത് പെണ്ണുങ്ങളാണ്. അതേസമയം വിവിാഹ വേദി ചെറുപ്പക്കാരെ കൊണ്ട് നിറഞ്ഞതോടെ പൊലീസെത്തിയാണ് പുരുഷ പ്രജകളെ ഒഴവാക്കി വിട്ടത്.

മിശ്രഭോജനത്തിന്റെ 101-ാം വാര്‍ഷികാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ മിശ്രവിവാഹവേദിയാണ് പയ്യന്നൂരില്‍ ജാതി-മതരഹിത സ്ത്രീധനരഹിത വൈവാഹികസംഗമം സംഘടിപ്പിച്ചത്. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച 11 മണിക്ക് സംഗമം നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നേരത്തേ ഇത്തരം സംഗമം നടത്തിയ സംഘാടകര്‍ ശരാശരി 150 പേരെയാണ് പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ 200 പേര്‍ക്കുള്ള ചായയും ഉച്ചഭക്ഷണവും ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഘാടകരെ അമ്ബരപ്പിച്ചുകൊണ്ട് നൂറുകണക്കിന് യുവാക്കളാണ് ഒഴുകിയെത്തിയത്.

രാവിലെ പത്ത് മണിയോടെതന്നെ ഓഡിറ്റോറിയത്തിലും പുറത്തും റോഡിലും കല്യാണം കഴിക്കാനെത്തിയ യുവാക്കളുടെയും ഒപ്പമെത്തിയവരുടെയും തിരക്കായിരുന്നു. പുരുഷാരംകണ്ട് എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായിരുന്നു സംഘാടകര്‍. ഒടുവില്‍ തടിച്ചു കൂടിയവരെ ഒഴിവാക്കാന്‍ സംഘാടകര്‍ക്ക് പൊലീസിനെയും വിളിക്കേണ്ടി വന്നു. സംഗമത്തില്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹകാര്യങ്ങള്‍ അവര്‍ക്ക് തീരുമാനിക്കാം എന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 100 രൂപ ഫീസും നിശ്ചയിച്ചിരുന്നു. എന്നാല്‍ ‘വരന്മാരുടെ’ കുത്തൊഴുക്കുണ്ടായതല്ലാതെ ‘വധു’ക്കളെ കാണാനുണ്ടായില്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top