×

ചാൻസിലെന്ന് വി എസും ,സിപിഐ യും മാണി മടങ്ങുന്നു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്‌ നിലപാട്‌ പ്രഖ്യാപിക്കാനിരിക്കെ കെ എം മാണിയെ വീട്ടിലെത്തി കണ്ട്‌ യുഡിഎഫ്‌ നേതാക്കള്‍. മാണിയുടെ പാലായിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. കോണ്‍ഗ്രസ്‌ നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, എം എം ഹസന്‍, മുസ്ലീം ലീഗ്‌ നേതാവായ പി കെ കുഞ്ഞാലിക്കുട്ടി എം പി എന്നിവരാണ്‌ മാണിയെ കണ്ടത്‌. ചെങ്ങന്നൂരിലെ കേരള കോണ്‍ഗ്രസ്‌ നിലപാട്‌ ചൊവ്വാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ കെ എം മാണി പറഞ്ഞു.

പാല: കെ എം മാണിയുമായി യുഡി എഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച അറിയുമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ്-എമ്മിന്‍റെ ഉപസമിതി ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും ഈ യോഗത്തിനുശേഷം പ്രതികരിക്കാമെന്നും യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.എം. മാണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top