×

വെല്ലുവിളികളോടെ 30 മാസം പൂര്‍ത്തിയാക്കി; പടിയിറങ്ങുന്നത്‌ ആത്മസംതൃപ്‌തിയോടെ – സഫിയ ജബ്ബാര്‍ �പൊലീസ്‌ ഉദ്യോഗസ്ഥര്‍ സഹായിച്ചില്ല; എന്നാല്‍ ഉപദ്രവിച്ചുമില്ല

തൊടുപുഴ: പടിയിറങ്ങുന്നത്‌ തികഞ്ഞ ആത്മസംതൃപ്‌തിയോടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു തന്റെ 30 മാസത്തെ പ്രവര്‍ത്തന കാലയളവെന്നും രാജി വയ്‌ക്കുന്നതിന്‌ മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഫിയ വ്യക്തമാക്കി. 53 ഓളം പ്രധാന പദ്ധതികള്‍ തന്റെ ഭരണ കാലയളവില്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.35 ന്‌ രാജിക്കത്ത്‌ നല്‍കി. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീയതി നിശ്ചയിച്ച ശേഷം യുഡിഎഫ്‌ മുന്നണി എടുക്കുന്ന ഏത്‌ തീരുമാനത്തിനും സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.
ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ തികഞ്ഞ സ്‌പോര്‍ട്ട്‌സ്‌ മാന്‍ സ്‌പിരറ്റോടെയാണ്‌ ഞാന്‍ സ്വീകരിച്ചത്‌. കൗണ്‍സിലിലെ ആരുമായും അതിന്റെ പേരില്‍ എനിക്ക്‌ പരിഭവവുമില്ല. യുഡിഎഫും മുസ്ലീ ലീഗും തൊടുപുഴ നഗരസഭയിലെ പൊതു സമൂഹവും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‌ ഒരു കളങ്കവും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ താന്‍ ഉണ്ടാക്കിയിട്ടില്ല എന്നതാണ്‌ സ്ഥാനമൊഴിയുമ്പോള്‍ തനിക്കുള്ള ആത്മസംതൃപ്‌തിയെന്നും സഫിയ പറഞ്ഞു. എന്നാല്‍ തൊടുപുഴയിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ പല കാര്യങ്ങളിലും നഗരസഭയെ സഹായിച്ചിട്ടില്ല. എന്നാല്‍ അവര്‍ വൈരാഗ്യ ബുദ്ധിയോടെ ഉപദ്രവിച്ചിട്ടില്ലെന്നും സഫിയ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത്‌ കഴിഞ്ഞ 30 മാസം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും സഹകരിക്കുകയും നല്ല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‌ത സഹപ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി സ്ഥാപന ഉടമകള്‍ റസിഡന്റ്‌ അസോസിയേഷനുകള്‍, പത്രപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതൃത്വങ്ങള്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേയും ജനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ്‌ ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍, എ എം ഹാരിദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top