×

സര്‍, അവന്‍ ചാടി പോയി… കൊറച്ച്‌ കാശ്‌ കൊടുക്കാം.. പൊലീസ്‌- പ്രതി സാനു സംഭാഷണം ഇങ്ങനെ…

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പോലീസുകാര്‍ സഹായിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ  മാധ്യമങ്ങളോട്  പറഞ്ഞു  പുറത്ത് വന്ന ഫോണ്‍ സംഭാഷണം എ.എസ്.ഐയും ഷാനുചാക്കോയും തമ്മിലാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.
നിലവില്‍ ആറ് പേര്‍ പോലീസ് കസ്റ്റഡിയുലുണ്ട്. മൂന്ന് പേര്‍ റിമാന്‍ഡിലായി. മറ്റുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. വൈകീട്ടോടെ മാത്രമേ പ്രതികള്‍ എങ്ങനെ സഹായിച്ചൂവെന്ന് വ്യക്തമാവുകയള്ളൂവെന്നും ഐജിപറഞ്ഞു.
ബുധനാഴ്ച രാവിലയോടെയായിരുന്നു എ.എസ്.ഐയുമായി മുഖ്യപ്രതി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത്. ഇതോടെ കേസില്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വ്യക്തമാവുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ഐജി സ്ഥിരീകരിച്ചിട്ടുള്ളത്.

എ എസ് ഐ ഷിബു പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണം ഇതാണ്:
“സാനു : പറ സാറേ. കേട്ടോ, മറ്റവൻ (കെവിൻ) നമ്മുടെ (?) കയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

സാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാൻ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങൾ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യിൽ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.

സാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ… തരിക. ഞാൻ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം.

സാനു : ഓകെ.
(കടപ്പാട്-മലയാള മനോരമ)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top