×

നിങ്ങള്‍ വായിക്കേണ്ട ചെങ്ങന്നൂര്‍ കണക്കുകള്‍ ഇങ്ങനെ.. ചെ്‌ന്നിത്തലയുടെ സ്വന്തം വാര്‍ഡിലും സജി ചെറിയാന്‍

 ബിജെപിക്ക് വോട്ടു ചോര്‍ച്ച

കഴിഞ്ഞ നിയമസഭാ തിരഞ്ഞെുപ്പിനേക്കാള്‍ 14423 കൂടുതല്‍ വോട്ടുകള്‍ സിപിഎം നേടിയപ്പോള്‍ 1450 കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസും നേടി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7412 വോട്ടുകള്‍ ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞു.

2016 തിരഞ്ഞെടുപ്പ്
എല്‍ഡിഎഫ്- 52880
യുഡിഎഫ്- 44897
ബിജെപി- 42682

 2018 തിരഞ്ഞെടുപ്പ്
എല്‍ഡിഎഫ്- 67303
യുഡിഎഫ്- 46347
ബിജെപി- 35270

4 എല്ലാ പഞ്ചായത്തുകളും എല്‍ഡിഎഫിന്

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും 01 നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് അടക്കമുള്ള പഞ്ചായത്തുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആധിപത്യമുറപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും സജി ചെറിയാന്‍ മുന്നില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തില്‍ 2,353 വോട്ടിന്റെ വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നേടിയത്. രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ എല്‍ഡിഎഫിന് ലഭിച്ചത് 177 വോട്ടിന്റെ ലീഡാണ്.

ബൂത്തിലെ ലീഡ് നില
എല്‍ഡിഎഫ്- 457
യുഡിഎഫ് -280
എന്‍ഡിഎ- 194

 

 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പഞ്ചായത്തിലും മുന്നില്‍ നിന്നത് സജി ചെറിയാന്‍ തന്നെ. പുലിയൂര്‍ പഞ്ചായത്തില്‍ 637 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്.

പഞ്ചായത്തിലെ ലീഡ് നില
എല്‍ഡിഎഫ്- 4266
യുഡിഎഫ് -3629
എന്‍ഡിഎ- 2117

5 നോട്ടയ്ക്കും പിറകില്‍ ആം ആദ്മി

728 വോട്ടുകള്‍ നേടി നോട്ട അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ആറാം സ്ഥാനത്തത്തിയ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത് 368 വോട്ടുകള്‍. സ്വതന്ത്രനായി മത്സരിച്ച സ്വാമി സുഖാഷ് സരസ്വതി 800 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top