×

ഏറ്റവും വലിയ ഒറ്റകക്ഷിയെ ആദ്യം വിളിക്കും; ബിജെപിക്ക്‌ ശേഷിയില്ലെങ്കില്‍ അടുത്ത പാര്‍ട്ടിയെ ക്ഷണിക്കും

ബാംഗ്ലൂര്‍ : നരേന്ദ്രമോദിയുടെ പഴയ ഗുജറാത്ത്‌ മുന്‍ സ്‌പീക്കറുമായ വാജു ഭായ്‌ രുദാ ഭായ്‌ വാലയാണ്‌ നിലവില്‍ കര്‍ണാടക ഗവര്‍ണര്‍. മന്ത്രിസഭയുണ്ടാക്കാന്‍ ആദ്യ അവസരം ഗവര്‍ണ്ണര്‍ ആര്‍ക്കു നല്‍കുമെന്നതാണ്‌ ഈ ദിവസത്തില്‍ ഏറ്റവും നിര്‍ണ്ണയാക. ഏറ്റവും വലിയ ഒറ്റകക്ഷിയെ ആദ്യം ക്ഷണിക്കുകയെന്ന പതിവ്‌ രീതിക്ക്‌ ഗവര്‍ണ്ണര്‍ തയ്യാറായേക്കും. അവര്‍ക്ക്‌ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അവര്‍ ഭരിക്കട്ടെ എന്ന നിലപാടാണ്‌ ഗവര്‍ണ്ണര്‍ സ്വീകരിക്കാന്‍ സാധ്യത. ജനാധിപത്യ രാജ്യത്തില്‍ ഏറ്റവും ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടിയെയാണ്‌ ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാറുള്ളത്‌. ക്ഷണം ലഭിച്ചാല്‍ പിന്തുണയ്‌ക്കുള്ള അക്കം തികയ്‌ക്കാന്‍ ഏതറ്റം വരെയും പോകാന്‍ വന്ന രാഷ്ട്രീയ തന്ത്രജ്ഞതയും വിഭവ ശക്തിയും ബിജെപിക്കുണ്ടെന്ന്‌ സമീപകാല ഇന്ത്യന്‍ രാഷ്ട്രീയം കണ്ടിട്ടുണ്ട്‌.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top