×

സോഷ്യൽ മീഡിയയിൽ വേറിട്ട രാഷ്ട്രീയ മുദ്രവാക്യവുമായി ഒരു വാട്സ് ആപ് കൂട്ടയ്മ …

ഇന്ത്യൻ രാഷ്ട്രീയം കലുഷിതമാണ്, തെരഞ്ഞെടുപ്പുകളും , സഖ്യം ചേരലും എല്ലാം തകൃതിയായി നടക്കുന്നു, കേരളത്തിലും കാര്യങ്ങൾ വ്യെത്യസ്തമല്ല , ചെങ്ങന്നൂർ ഇലെക്ഷനുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ തകർത്താടുമ്പോൾ, ഒരുവ്യത്യസ്ത ക്യാമ്പയിൻ നവമാധ്യമ രംഗത്ത് തരംഗമാകുന്നു .. മാർക്സിസം വാട്സ്ആപ് പഠന കൂട്ടാഴ്മ എന്ന ഓൺലൈൻ കൂട്ടാഴ്മയാണ് മെയ് ഇരുപത്തി ഏഴാം തീയതി “കമ്യുണിസ്റ്റ് ഐക്യം ഫാസിസ്റ്റു വിരുദ്ധതയുടെ ആദ്യ ചുവട്” എന്ന മുദ്രവാക്യം ഉയർത്തികൊണ്ട് ശ്രെദ്ധയമായി തീർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുറത്തു വന്ന പോസ്റ്ററുകൾ ഇപ്പോൾ തന്നെ നവ മാധ്യമ രംഗത്ത് വൈറൽ ആയിരിക്കുകയാണ്, കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകർ മുന്നോട്ടു വെക്കുന്ന ഈ പരിപാടി, പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ അല്ല എന്നുള്ളതാണ് ഏറെ ശ്രെദ്ധേയം, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ മുഖ്യധാരാ കമ്മ്യുണിസ്റ് പാർട്ടി അംഗങ്ങളും ഈ കാമ്പയിനിൽ പങ്കാളികളാകുന്നുണ്ട്, ,, ഇതിനെ കുറിച്ച് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നവർ പങ്കുവെച്ചത് ഇങ്ങനെ., ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചരിത്രമുള്ള രാഷ്ട്രീയ പാർട്ടികളാണ് കമ്യുണിസ്റ്റുപാർട്ടികൾ അടിസ്ഥാനപരമായി ഒരേ ലക്ഷ്യത്തിനു വേണ്ടി നീങ്ങുംപോഴും, പ്രത്യ ശാസ്ത്ര പ്രയോഗ്യതയുടെ പേരിൽ അവ അകന്നു നിൽക്കുന്നു, ഏകദേശം 80 ൽ കൂടുതൽ കമ്യുണിസ്റ്റു പാർട്ടികളാണ് ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്, അതിൽ വെറും രണ്ടു പാർട്ടികളായ സിപിഎം നും സിപിഐ കു മാത്രമാണ് ഇന്ത്യൻ പാർലിറ്റ്മെന്റിൽ പ്രതിനിധികൾ ഉള്ളത് , എന്നാൽ തന്നെയും മറ്റു രാഷ്ട്രീയ പാർട്ടികൾ വിവിധ ഭാഗങ്ങളിൽ ജനകീയ സ്വാധീനമുള്ളവരാണ്, 1964 പാർട്ടിയുടെ ആദ്യ പിളർപ്പിന് ശേഷം ഏറെ വൈകാതെ തന്നെ ഐക്യത്തിന്റെ ആവശ്യകത ഉയർന്നു വന്നിരുന്നതാണ്, എന്നാൽ പുനർ ഏകീകരണം എന്നത് പോയിട്ട് പരസ്പരം ധാരണകളോട് കൂടിയ ഒരു മുന്നണി സംവിധാനം പോലും പലപ്പോഴും നടക്കാതെ പോയി,
പക്ഷെ വർത്തമാന കാല രാഷ്ട്രീയ സ്ഥിതി, കമ്മ്യുണിസ്റ്റ് ഐക്യതിന്റെ ആവശ്യകത എന്നെത്തേക്കാളും ഉയർന്നു വന്നിരിക്കുന്നു, തീവ്ര ഹിന്ദുത്വ സർക്കാർ നിലവിൽ വന്നതോടെ, ഇന്ത്യ ഒട്ടാകെ കമ്മ്യുണിസ്റ്റ് പാർട്ടികൾ വൻ വെല്ലുവിളികളാണ് നേരിടുന്നത് ത്രിപുരയിലും , ബംഗാളിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രധാന കമ്യുണിസ്റ് പാർട്ടിയായ സിപിഎം നു അതികാരം നഷ്ട്ടപെട്ടിരിക്കുന്നു, പാർട്ടിപ്രവർത്തകരെ ഓഫീസിൽ കേറി ആക്രമിക്കുകയും പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യപ്പെടുന്ന സംഭവങ്ങൾ സർവ സാധാരണമായി മാറി, നൂറു കണക്കിന് പാർട്ടി പ്രവർത്തകർക്കാണ് ജീവൻ നഷ്ടപെട്ടത്, ശക്തമായ പ്രതിരോധം തീർക്കാൻ കമ്യുണിസ്റ് പാർട്ടികൾക്ക് കഴിയാതെ പോകുന്നു, അപ്പോൾ തന്നെ ബിജെപി സർക്കാരിൻറെ ജന വിരുദ്ധ നയങ്ങൾ ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും കഷ്ടത്തിലാക്കിയിരിക്കുന്നു, 2019 ബിജെപി ടെ ഭരണ തുടർച്ച , ഇന്ത്യൻ ജനാധിപത്യത്തിന്റെയും , മതേതരത്വത്തിന്റെയും അവസാന നാളുകളായി തീരുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറച്ചു വിശ്വസിക്കുന്നു, അപ്പോൾ താന്നെ ബിജെപി യുടെ മുന്നേറ്റത്തെ എങ്ങനെ തടുക്കാമെന്നു എന്നുള്ളത് ദേശീയ പാർട്ടികൾക്ക് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാകുന്നു.. പ്രധാന ദേശീയ പാർട്ടിയായിരുന്നു കോൺഗ്രസ്സ് അവരുടെ തകർച്ചയുടെ പട് കുഴിയിൽ ആണ്, അതുകൊണ്ടു തന്നെ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു മുന്നണിയിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് വിശ്വാസമില്ല, മാത്രവുമല്ല മറ്റു പാർട്ടികൾ എല്ലാം തന്നെ സങ്കുചിതമായ പ്രാദേശിക താൽപര്യങ്ങളിൽ അധിഷ്ഠിതമായതാണ്, അവിടെയാണ് സിപിഎം,സിപിഐ ,സിപിഎംൽ ,SUCI, ഫോർവേഡ് ബ്ലോക്ക് പോലുള്ള ദേശീയ രാഷ്ട്രീയ നിലപാട് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പാർട്ടികൾ പ്രസക്തമാകുന്നത്, എന്നാൽ തന്നെ ഇതിൽ ഒരു പാർട്ടിക്കും സ്വന്തം നിലക്ക് ദേശീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് ഉള്ളത്, അതുമൂലമാണ് കോൺഗ്രസ്സുമായി ഒരു ഐക്യമെന്ന ആശയം കമ്യുണിസ്റ്റ് പാർട്ടികൾകുള്ളിൽ ചർച്ച ആയതു. ഞങ്ങളുടെ കൂട്ടാഴ്മയിൽ തുടർച്ചയായി നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും മുന്നോട്ടു വെച്ച ആശയം ഒരു കോൺഗ്രസ്സ് മുന്നണിക്കോ, കോൺഗ്രസ്സ്-ബിജെപി വിരുദ്ധ മുന്നണിക്കോ വേണ്ടി യോചിക്കുന്നതിനു മുമ്പ് , കമ്മ്യുണിസ്റ് പാർട്ടികൾ പരസപരം ഒരു പൊതു അജണ്ടയിൽ ഐക്യപെടുക എന്നുള്ളത്, ഇതിനു വേണ്ടി പല കമ്യുണിസ്റ്റ് പാർട്ടികളും മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി കൈ വരിക്കാൻ കഴിഞ്ഞിട്ടില്ല, അതിനു വേണ്ടിയാണ് ഈ കാമ്പയിൻ ലക്‌ഷ്യം വെക്കുന്നത്, മാർക്സിസ്റ്റ്*-ലെനിനിസ്റ്റു പ്രത്യശാസ്ത്രതാൽ നയിക്കപ്പെടുന്ന ഒരു കമ്യുണിസ്റ് സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാസിസ്റ്റു-കോര്പറേറ്റ് ശക്തികളെ നേരിടാൻ കഴിയു , അതിന്റെ ആദ്യപടി എന്നോണം കമ്യുണിസ്റ്റു പാർട്ടികൾ വിയോചിപ്പുകൾ മാറ്റി വച്ച് ഒരു മേശക്കു ചുറ്റുമിരുന്നു ചർച്ച ചെയ്യാൻ തയാറാകണം എന്നാണ് ഒട്ടു മിക്ക പ്രവർത്തകരുടെയും ആവശ്യം, എങ്കിൽ മാത്രമേ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാനും, ഇന്ത്യയിൽ മതേതര, തൊഴിലാളി വർഗ വോട്ടുകൾ ഭിന്നിച്ചു പോകാതെ വിജയം കൈവരിക്കാൻ കഴിയു, അങ്ങനെ ഉണ്ടാകുന്ന ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പ് ശേഷം രൂപെടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വാധീന ശക്തിയാകാൻ കഴിയു , നേപ്പാളിൽ ഈയിടക്ക് കമ്യുണിസ്റ്റ് പാർട്ടികൾ ഒരുമിച്ചു നിന്നും ഇലക്ഷനെ നേരിട്ട് വൻ വിജയം കൈവരിക്കുകയും അധികാരം നേടി എടുക്കുകയും ചെയ്ത , അതിനു ശേഷം രണ്ടു പാർട്ടികൾ ലയനം പോലും സാധ്യമായി , ഇതു ഒരു മാതൃകയായി ഉയർത്തി ഇന്ത്യയിലും നടപ്പിലാക്കണം എന്നാണ് പ്രത്യാശാസ്ത്ര സ്നേഹമുള്ള പാർട്ടി പ്രവർത്തകർ കരുതുന്നത് , ആ സന്ദേശത്തെ സമൂഹ മാധ്യമത്തിലൂടെ ഒരു ചർച്ചക്ക് തുറന്നു കൊടുക്കുമാക യാണ് മാർക്സിസം വാട്സ് ആപ് പഠന കൂട്ടായ്മ ചെയ്യുന്നത്..
Ph: 9605172879

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top