×

ഫണ്ടില്ല; ക്യാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍- ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രി കെ.കെ ശൈലജ.

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

മെഡിക്കല്‍ കോളെജുകളുടെ ഫണ്ട് വകമാറ്റിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രതിസന്ധികള്‍ വരുമ്പോള്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. കാരുണ്യ, ചിസ്, ആര്‍എസ്ബിവൈ ഫണ്ടുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കാരുണ്യക്കനുവദിച്ച 12 കോടി രൂപ തിരിച്ചെടുത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി അക്കൗണ്ടില്‍ നിക്ഷേപിച്ച 5.5 കോടി രൂപയും തിരിച്ചെടുത്തു.

ഇതോടെ, മരുന്നും ശസ്ത്രകിയാ ഉപകരണങ്ങളും വാങ്ങാന്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് പണമില്ലാതായിരിക്കുകയാണ്.

കോട്ടയം മെഡിക്കല്‍ കോളെഡിലെ സുകൃതം പദ്ധതിയില്‍ ഉള്‍പ്പെട്ട 480 ക്യാന്‍സര്‍ രോഗികളുടെ ചികിത്സ തടസ്സപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചയില്‍ എത്തിയ 15 രോഗികളെ തിരിച്ചയയ്ക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top