×

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പിപിപി: മോദി

ഗദഗ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിപിപി ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാര്‍വാദിനടുത്ത ജില്ലയായ ഗദഗില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു.

”തെരഞ്ഞെടുപ്പുഫലം വന്നുകഴിയുമ്ബോള്‍ കോണ്‍ഗ്രസ് മൂന്നു പിയിലൊതുങ്ങും, പോണ്ടിച്ചേരി, പഞ്ചാബ്, പരിവാര്‍ (കുടുംബം),” വന്‍ കരഘോഷങ്ങള്‍ക്കിടെ മോദി പറഞ്ഞു.

വോട്ടെടുപ്പിന് ആറു ദിവസം ശേഷിക്കുന്ന സംസ്ഥാനത്ത് പരസ്യ പ്രചാരണ പരിപാടികള്‍ നാലുദിവസംകൂടിയേ ഉള്ളു. പ്രധാനമന്ത്രി മോദി സംസ്ഥാന രാഷ്ട്രീയം ഇളക്കി മറിച്ചും പ്രവര്‍ത്തകരെ ആവേശത്തിലാക്കിയും പ്രചാരണ പരിപാടികളിലാണ്.

പ്രസംഗത്തില്‍നിന്ന്:

– ആധുനിക, അതിവേഗ, പുരോഗമിക്കുന്ന, വികസിതമായ കര്‍ണാടകയാണ് നമ്മുടെ ലക്ഷ്യം. കര്‍ണാടകത്തിന്റെ സമഗ്ര വികസനമാണ് നമുക്ക് വേണ്ടത്.

– കോണ്‍ഗ്രസ് സംസ്ഥാനത്തെ പണിയെടുക്കുന്നവര്‍ക്കു വേണ്ടിയല്ല, പ്രവര്‍ത്തിക്കുന്നത്. കൈത്തറി, അച്ചടിശാല തൊഴിലാളികള്‍ സംസ്ഥാന വികസനത്തില്‍ മുഖ്യ പങ്കാളികളാണ്. പക്ഷേ, കോണ്‍ഗ്രസ് സ്വന്തം പോക്കറ്റ് നിറയ്ക്കാനേ നോക്കുന്നുള്ളു.

– അഴിമതി തൊഴിലാക്കിയ കോണ്‍ഗ്രസ് വന്നശേഷം സംസ്ഥാനത്തെ ഖാദി മേഖല തകര്‍ന്നു. കര്‍ണാടകത്തിലെ കാട്ടില്‍നിന്ന് അവര്‍ സമ്ബത്തുവാരിക്കൂട്ടുകയാണ്. ജനങ്ങളെ നുണപറഞ്ഞ് പറ്റിക്കുകയാണ്.

– കോണ്‍ഗ്രസ് പിന്തുണ അവരുടെ ജനവിരുദ്ധ നയനിലപാടുകള്‍ മൂലം രാജ്യമെമ്ബാടും കുറയുകയാണ്.

– സംസ്ഥാനങ്ങളിലോരോന്നായി അവര്‍ക്ക് അധികാരം നഷ്ടമാകാന്‍ കാരണമുണ്ട്. അവിടങ്ങളില്‍ അവര്‍ക്ക് കള്ളപ്പണത്തിന്റെ വന്‍ സംഭരികളായിരുന്നു. അതില്‍നിന്ന് ദല്‍ഹിക്ക് കുഴലിട്ടിരിക്കുകയായിരുന്നു.

– കര്‍ണാടകത്തിലെമ്ബാടും കോണ്‍ഗ്രസ് അഴിമതിപ്പിരിവിന് വന്‍ ശൃംഖലയുണ്ടാക്കിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തോറ്റാന്‍ ഈ പിരിവുസംഘത്തിനെന്തു സംഭവിക്കും. ആ പാര്‍ട്ടിയുടെ സംവിധാനം ഇങ്ങനെയാണ്, നേതാക്കള്‍ക്ക് പണം കൊടുത്താല്‍ ടിക്കറ്റ് കിട്ടും, അവരെ മുഖ്യമന്ത്രിയാക്കി നിയമിക്കും. അത്തരക്കാര്‍ക്ക് ജനക്ഷേമത്തില്‍ താല്‍പര്യമുണ്ടാവില്ല, സ്വന്തം പണം തിരിച്ചുപിടിക്കാന്‍ എന്ത് അഴിമതിയും കാണിക്കും.

– മഹാദായി നദീജലത്തെക്കുറിച്ച്‌ പറയവേ 2007ല്‍ സോണിയാ ഗാന്ധി ഗോവയില്‍ നടത്തിയ പ്രസംഗം മോദി പരാമര്‍ശിച്ചു. അന്ന്, 2007 ല്‍ മുഖ്യമന്ത്രി ഏതു പാര്‍ട്ടിയിലായിരുന്നുവെന്ന് അദ്ദേഹത്തിനു പോലും ഓര്‍മയുണ്ടാവില്ല എന്ന് ജനതാദളില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയെ വിമര്‍ശിച്ച്‌ മോദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top