×

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസര്‍. സിനിമയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ത്രില്ലര്‍ ചിത്രമായ നീരാളിയില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. ചിത്രം ജൂണ്‍ 14 ന് റിലീസ് ചെയും

മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തിയിരുന്നു.

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top