×

: ദ​​​​​​ലി​​​​​​ത് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ആ​​​​​​ഹ്വാ​​​​​​നം ​​ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന ഹ​​​​​​ർ​​​​​​ത്താ​​ൽ ആരംഭിച്ചു.

രാ​​​​​​വി​​​​​​ലെ ആ​​​​​​റു മു​​​​​​ത​​​​​​ൽ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ലി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണ് ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ.

പാ​​​​​​ൽ, പ​​​​​​ത്രം, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഷോ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​യെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ​​​​​​ നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​യി​​ട്ടു​​ണ്ട്​​​. സ്വകാര്യബസുകൾ സർവീസ് നടത്തുമെന്ന് ബസുടമകളും ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചിട്ടുണ്ട്. തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തീയറ്റർ ഉടമകളും അറിയിച്ചിട്ടുണ്ട്.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തുന്നുണ്ട്. സർവീസ് നടത്തണ​​​​മെ​​​​ന്ന് കാ​​​​ണി​​​​ച്ച് കെഎസ്ആർടിസി എം​​​​ഡി സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കിയിരുന്നു. എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ന്ന് ജോ​​​​ലി​​​​ക്കു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, ഹ​​​ർ​​​ത്താ​​​ലി​​​ൽ നി​​​യ​​​മ​​​വാ​​​ഴ്ച​​​യും സ​​​മാ​​​ധാ​​​ന​​​അ​​​ന്ത​​​രീ​​​ക്ഷ​​​വും പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നും അ​​​തി​​​ക്ര​​​മ​​​വും പൊ​​​തു​​​മു​​​ത​​​ൽ ന​​​ശീ​​​ക​​​ര​​​ണ​​​വും ത​​​ട​​​യു​​​ന്ന​​​തി​​​നും വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്​​​റ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top