×

ശ്രീജിത്തി​െന്‍റ കസ്​റ്റഡി മരണം: അന്വേഷണത്തിന്​ മെഡിക്കല്‍ ​േബാര്‍ഡ്​ രൂപീകരിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തി​​െന്‍റ കസ്റ്റഡി മരണം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തി​​െന്‍റ മരണം ഉരുട്ടിക്കൊലയാണെന്ന തരത്തില്‍ പോസ്​റ്റ്​ മോര്‍ട്ടം റി​േപ്പാര്‍ട്ടില്‍ പരാമര്‍ശങ്ങളുള്ള സാഹചര്യത്തിലാണ്​ അന്വേഷണത്തിനായി മെഡിക്കല്‍ ബോര്‍ഡ്​ രൂപീകരിച്ചത്​. മര്‍ദ്ദനമേറ്റവിധമാണ്​ ​മെഡിക്കല്‍ ബോര്‍ഡ്​ അ​േന്വഷിക്കുക. ക്രൈംബ്രാഞ്ച്​ ആവശ്യപ്പെട്ടതു പ്രകാരം ഡയറക്​ടര്‍ ഒാഫ്​ മെഡിക്കല്‍ എജുക്കേഷനാണ്​ ബോര്‍ഡ്​ രൂപീകരിച്ച്‌​ ഉത്തരവിറക്കിയത്​. വിവിധ മെഡിക്കല്‍ കോളജുകളിലെ മുതിര്‍ന്ന ഡോക്​ടമാര്‍ ഉള്‍ക്കൊള്ളുന്ന അഞ്ചംഗ ബോര്‍ഡാണ്​ രൂപീകരിച്ചത്​.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.കെ. ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ.ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി പ്രൊഫസര്‍ ഡോ.പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍.

ശ്രീജിത്തി​​െന്‍റ ശരീരത്തില്‍ ഉരുണ്ട വടിപോലുള്ള ആയുധം കൊണ്ട്​ മര്‍ദ്ദിച്ചതി​​െന്‍റ പാടുകളുണ്ട്​. അടയാളങ്ങള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായത്തോടെ എങ്ങനെയൊക്കെയാണ് മര്‍ദനമേറ്റതെന്ന് കണ്ടെത്താനാണ്​ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. കേസിലെ കൂട്ടു പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top